Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുസ്ലിം തീവ്രവാദികള്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തെന്ന വിവാദപരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍

26 JUNE 2019 05:50 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുസ്ലിം തീവ്രവാദികള്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തെന്ന വിവാദപരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനം മുസ്‌ലിം തീവ്രവാദികളുടെ ഇടപെടലിനെ തുടര്‍ന്നാണ് സ്തംഭിച്ചത്. മുസ്‌ലിം തീവ്രവാദികളാണ് അന്ന് ദേശീയപാത വികസനം തടസപ്പെടുത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനം ഒരിഞ്ച് പോലും മുന്നോട്ട് പോയില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചില മുസ്്‌ലിംലീഗ് അടക്കമുള്ള ചില സംഘടനകള്‍ സമരം നടത്തിയിരുന്നു. പ്രമുഖ ജൂവലറിയുടെ ഷോപ്പ് ഉള്‍പ്പെടെ നഷ്ടപ്പെടാതിരിക്കാനാണ് ലീഗ് സമരത്തിനിറങ്ങിയതെന്ന് അന്ന് ആക്ഷേപമുണ്ടായിരുന്നു. ഇടപ്പള്ളി മുതല്‍ മംഗളൂരുവരെയാണ് ദേശീയപാതാ വികസനത്തിന് 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണമെന്നാണ് ദേശീയപാതാ അതോറിറ്റി ആവശ്യപ്പെട്ടത്.

അന്ന് പ്രശ്‌നപരിഹാരത്തിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടപെടാത്തതില്‍ ദുരൂഹതയുള്ളതായി ദേശാഭിമാനിയില്‍ വാര്‍ത്ത വന്നിരുന്നു. 45 മീറ്റര്‍ വീതിയിലാണ് റോഡെങ്കില്‍ സ്ഥലവും വീടും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പാതയോരത്ത് താമസിക്കുന്നവര്‍. മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള സ്ഥലത്തെ വെട്ടിച്ചിറ, പുത്തനത്താണി, കൊളപ്പുറം, ചേളാരി, യൂണിവേഴ്‌സിറ്റി, ഇടിമുഴിക്കല്‍ തുടങ്ങിയ ചെറിയ അങ്ങാടികള്‍ ഇല്ലാതാവുന്ന അവസ്ഥയുമുണ്ടാകുമെന്നായിരുന്നു മുസ്്‌ലിംലീഗിന്റെ അടക്കം ആരോപണം. അതിനെ ഉദ്ദേശിച്ചാണ് തീവ്രവാദികള്‍ ദേശീയപാതാ വികസനത്തിന് തടസ്സം നിന്നതെന്ന് എ. വിജയരാഘവന്‍ ബുധനാഴ്ച കൊച്ചിയില്‍ ആരോപിച്ചത്. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ വിഷയങ്ങളില്‍ മുസ്്‌ലിംലീഗും മറ്റ് ചില മുസ്്‌ലിം സംഘടനകളും പിണറായി സര്‍ക്കാരിന്റെ കാലത്തും സമരം നടത്തിയിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയേയും കാണാന്‍ ചെന്ന ആലത്തൂര്‍ എം.പി രമ്യാഹരിദാസിനെ പ്രചരണത്തിനിടെ വിജയരാഘവന്‍ പരസ്യമായി അധിക്ഷേപിച്ചത് വിവാദമാവുകയും അവര്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയുമാണ്. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ ചെന്ന ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടിയെ പിന്നെ കാണാനില്ലെന്നാണ് വിജയരാഘവന്‍ പ്രസംഗിച്ചത്. സംഭവം വിവാദമായതോടെ വിജയരാഘവന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അദ്ദേഹത്തിന് താക്കീതും നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ പി.കെ ബിജുവിന്റെ പരാജയത്തിലേക്ക് അത് നയിച്ചു. 

അതിന് പിന്നാലെയാണ് മുസ്്‌ലിംലീഗിനെ അടക്കം തീവ്രവാദികളെന്ന് അധിക്ഷേപിക്കുന്ന പരാമര്‍ശനം എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവന്‍ നടത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്്‌ലിം ലീഗും യു.ഡി.എഫും ഈ പരാമര്‍ശനം രാഷ്ട്രീയമായ ആയുധമാക്കുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends