ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡ്'; സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരിച്ചു
തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡ്' നേടിയ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മെമന്റോ നല്കി ആദരിച്ചു. ഇതോടൊപ്പം മികച്ച അഭിനയം കാഴ്ച വച്ച ഇന്ദ്രന്‍സിനും വെയില്‍മരം ടീം അംഗങ്ങള്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha