പ്രവാസിയായ അബ്ദുല്‍ സലീമിന്റെ ലീലാവിലാസങ്ങൾ കയ്യോടെ പൊക്കിയപ്പോൾ അന്വേഷണ സംഘവും ഞെട്ടി... ഫേസ്ബുക്കില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം ആണ്‍കുട്ടികളെ കെണിയില്‍ പെടുത്തും... ചാറ്റ് ചെയ്ത് അവരുടെ നഗ്നദൃശ്യങ്ങള്‍ സ്വന്തമാക്കി വയനാട് കല്‍പ്പറ്റ ലോഡ്ജുകളിലേക്ക് വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുക പതിവ്; പിന്നെ സംഭവിച്ചതൊക്കെ ഇങ്ങനെ...

വയനാട് കല്‍പ്പറ്റ ലോഡ്ജുകളിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി പീഡനം നടത്തിയിരുന്നത്. ഹസീന മച്ചിങ്ങല്‍ എന്ന പേരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ആവശ്യപ്പെടുന്നത്. പ്രതിയുടെ ഫോണില്‍ നിന്നും വിദ്യാര്‍ത്ഥികളുടെയും കൗമാരക്കാരുടെയും നഗ്ന ചിത്രങ്ങളും പണം ആവശ്യപ്പെടുന്ന ഭീഷണി മെസേജുകളും കണ്ടെത്തി. പോക്‌സോ സെഷന്‍ 11, 12 വകുപ്പുകളും ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തല്‍, നഗ്‌നചിത്രം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം അരീക്കോട് പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
വയനാട് പടിഞ്ഞാറത്തറ പേരാല്‍ സ്വദേശി മച്ചിങ്ങല്‍ അബ്ദുല്‍ സലീമാണ് പിടിയിലായത്. പ്രവാസിയായ പ്രതി ഫേസ്ബുക്കില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം ആണ്‍കുട്ടികളെ കെണിയില്‍ പെടുത്തുകയായിരുന്നു. ആണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് അവരുടെ നഗ്നദൃശ്യങ്ങള്‍ സ്വന്തമാക്കി ഇത് ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയാണ് പതിവ്. കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് നിര്‍ന്ധിക്കുന്നതിന്റെയും ഭീഷണി ഭയന്ന് കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്ന് പറയുന്നതുമായുള്ള ചാറ്റുകള്‍ ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ കുട്ടിയോട് മരിച്ചാലും നിന്റെ കുടുംബക്കാര്‍ ഇത് കാണുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.
https://www.facebook.com/Malayalivartha
























