Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തി

19 JULY 2019 05:41 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ അക്രമത്തിനും പരീക്ഷാ ക്രമക്കേടിനും പി.എസ്.സി റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ടതും അടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങളില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം പാറക്കല്ല് പോലെ നിരുത്തരവാദിത്തപരമായ സമീപനം തുടരുകയാണെന്നും ബി.ജെ.പി വക്താവ് ആരോപിച്ചതിന് പിന്നാലെ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചു. കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. പരീക്ഷാക്രമക്കേട് അടക്കമുള്ള വിഷയങ്ങളുടെ വിശദാംശങ്ങള്‍ ആരാഞ്ഞു. വൈകുന്നേരം നാല് മണിക്കാണ് വി.സി എത്തിയത്. പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയന്‍ നാല് പരീക്ഷയുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ച കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ വിശദാംശങ്ങളുമായി എത്താന്‍ പിഎസ്!സി ചെയര്‍മാനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.

പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വൈസ്ചാന്‍സിലറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. യൂണിവേഴ്!സിറ്റി കോളേജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശിവരഞജിത്തിന്റെ വീട്ടില്‍ നിന്നും കോളജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഇതേ കുറിച്ച് ആധികാരികമായ അന്വേഷണം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. കോളേജ് സംഘര്‍ഷവും പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പി.സദാശിവം നടപടി എടുക്കാതെ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് വി.സിയെ വിളിച്ചുവരുത്തിയത്.

കാലാവധി തീരാന്‍ ഒരു മാസം കൂടിയുള്ള ഗവര്‍ണര്‍ ഒളിച്ചോടാതെ നടപടി എടുക്കണം അല്ലെങ്കില്‍ രാജിവെണമെന്നും ബി.ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടും സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ മൗനംപാലിക്കുന്നത് ശരിയല്ല. ഗവര്‍ണര്‍ പല കാര്യങ്ങളിലും കാര്യക്ഷമമായി ഇടപെടുന്നില്ല. യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ മാത്രമല്ല ഭരണഘടന സ്ഥാപനമായ പി.എസ്.സിയിലും ക്രമക്കേടുകള്‍ നടന്നിട്ട് രാജ്ഭവന്‍ ഇടപെട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് റിട്ടയേഡ് ജസ്റ്റിസ് ആയ സദാശിവത്തെ ഗവര്‍ണറാക്കിയത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം. അതിന് ശേഷം കണ്ണൂരിലെ അക്രമങ്ങള്‍ അടക്കം നിരവധി വിഷയങ്ങളില്‍ ബി.ജെ.പി നേതൃത്വം ഗവര്‍ണറെ സമീപിച്ചിരുന്നെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ഒരു തവണ മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനില്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. 

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് മയക്കുമരുന്നിന്റെ കേന്ദ്രമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന പിഎസ്സി പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സമ്മര്‍ദ്ദവും കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും ശക്തമായതോടെയാണ് ഗവര്‍ണര്‍ നടപടികള്‍ വേഗത്തിലാക്കിയത്. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (35 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (47 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends