വയനാട് മേപ്പാടി ഉരുള്‍പൊട്ടലിലെത്തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി... രാവിലെ ആറുമണിയോടെ തിരച്ചില്‍ പുനരാരംഭിച്ചത്... മേപ്പാടി ഉരുള്‍പൊട്ടലില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, പുത്തുമലയിലും മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു

വയനാട് മേപ്പാടി ഉരുള്‍പൊട്ടലിലെത്തുടര്‍ന്ന് കാണാതായ നാലുപേരുടെ മൃതദേഹം കണ്ടെത്തി. രാവിലെ ആറുമണിയോടെ തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് നാലുപേരുടെ മൃതദേഹം കണ്ടെത്തിയത്. മേപ്പാടി ഉരുള്‍പൊട്ടലില്‍ അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പുത്തുമലയിലും മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കനത്ത മഴയാണ് വയനാട്ടില്‍ ഇപ്പോഴും. മഴക്കിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇവിടേക്കുള്ള റോഡ് ഗതാഗതം താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുണ്ട്. മേപ്പാടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
സൈന്യത്തെ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ ആരംഭിക്കും. മണ്ണ് മാറ്റുന്നതിനിടെ വീണ്ടും മണ്ണ് ഇടിയുന്നത് രക്ഷാ പ്രവര്‍ത്തനം ദുസ്സഹമാക്കുന്നുണ്ട്. പരിക്കേറ്റ പത്ത് പേര്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























