Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല; കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല; അന്വേഷണവുമായി സഹകരിക്കാൻ തയ്യാർ; ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍

09 AUGUST 2019 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ താൻ മദ്യപിച്ചല്ല കാർ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയിൽ പറഞ്ഞു. രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ എന്ന്‌ ശ്രീറാം കോടതിയില്‍ പറഞ്ഞു. കാറിന്‍റെ ഇടത് ഭാഗമാണ് തകർന്നത് എന്നാൽ കൂടെ സഞ്ചരിച്ച സുഹൃത്ത് വഫ ഫിറോസിന് പരിക്കും ഇല്ല ഇത് എങ്ങനെയാണ് സംഭവിച്ചതെന്നും പോലീസ് പരിശോധിക്കണമെന്ന് ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന്‌ ശ്രീറാം മറുപടി നല്‍കി.

ശ്രീറാം കാർ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനിൽക്കും എന്ന്‌ സർക്കാർ കോടതിയില്‍ വ്യക്തമാക്കി. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള കാര്യം അയാൾക്ക്‌ അറിയാമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് തുടങ്ങി. സംഭവസമയത്ത് മ്യൂസിയം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്‌.ഒ, ജി.ഡി ചാര്‍ജ്, പാറാവ് ഡ്യൂട്ടിക്കാര്‍, ഇവര്‍ക്കൊപ്പം സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാര്‍ എന്നിവരെയെല്ലാം നേരില്‍ കണ്ട് അന്വേഷണ സംഘം വിശദമായ മൊഴിയെടുക്കും. ഇവരുടെ മൊബൈല്‍ ഫോണുകളും സ്റ്റേഷനിലെ ഫോണ്‍ കോളുകളും പരിശോധിക്കും. അപകടത്തെപ്പറ്രി സ്റ്റേഷനില്‍ വിവരം അറിഞ്ഞതെങ്ങനെ എന്നതുമുതല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതുവരെ സ്റ്റേഷനുള്ളിലും പുറത്തും ഇതുമായി ബന്ധപ്പെട്ടുണ്ടായ മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.

ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് മനസിലാക്കിയിട്ടും രക്ത സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് സസ്പെന്‍ഷനിലായ എസ്.ഐയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. രക്ത സാമ്ബിള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയത് ബോധപൂര്‍വമാണോ ആരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങിയിട്ടാണോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം. ഇതിനായി എസ്.ഐയുടെ പഴ്സണല്‍ ഫോണിലുള്‍പ്പെടെ വന്ന കോളുകള്‍ അന്വേഷണ വിധേയമാക്കും. വൈദ്യപരിശോധനയ്ക്ക് മെഡിക്കല്‍ കോളേജിലേക്കുള്ള റഫറന്‍സ് വകവയ്ക്കാതെ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ശ്രീറാമിനെ കൊണ്ടുപോകാന്‍ കൂട്ടുനിന്നവരിലേക്കും അന്വേഷണം നീട്ടുമെന്നാണ് അന്വേഷണ സംഘാംഗങ്ങള്‍ പറയുന്നത്. രക്ത സാമ്ബിള്‍ ശേഖരിക്കാത്തതിനാല്‍ സംഭവസമയത്ത് ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാനാകാത്ത വലിയ പിഴവിലേക്കും അന്വേഷണം നീട്ടുമെന്നും സംഘാംഗങ്ങള്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 minutes ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (53 minutes ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (1 hour ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (1 hour ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (3 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (3 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (3 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (3 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (4 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (4 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (5 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (5 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (5 hours ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (5 hours ago)

Malayali Vartha Recommends