Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കരുതലോടെ... കേരളം മറ്റൊരു പ്രളയത്തില്‍ താഴുമ്പോള്‍ ഡോ. ജിനേഷ് പി.എസ്. സാമൂഹ്യ മാധ്യമത്തില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു; പ്രസവം, ഹൃദയാഘാതം, പരിക്കുകള്‍ തുടങ്ങിയ മെഡിക്കല്‍ എമര്‍ജന്‍സികള്‍ സംഭവിക്കാം; ഏത് സാഹചര്യവും നേരിടാന്‍ കേരളം ഒരുങ്ങുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ 

10 AUGUST 2019 11:00 AM IST
മലയാളി വാര്‍ത്ത

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ അത്യാവശ്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യങ്ങളില്‍ ഡോ. ജിനേഷ് പി.എസ്. സാമൂഹ്യ മാധ്യമത്തില്‍ കുറിച്ച പോസ്റ്റാണിത്. ഇത് പരമാവധി ഷെയര്‍ ചെയ്യുക. എല്ലാവര്‍ക്കും ഉപകാരമാകട്ടെ.  

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ അത്യാവശ്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യങ്ങളിൽ ഡോ. ജിനേഷ് പി.എസ്. സാമൂഹ്യ മാധ്യമത്തിൽ കുറിച്ച പോസ്റ്റാണ് ചുവടെ.    സാധാരണഗതിയിൽ ഡോക്ടറെ നേരിൽ കണ്ട് മരുന്നു വാങ്ങി ഉപയോഗിക്കുകയാണ് നന്ന്. പക്ഷേ ഇതൊരു അസാധാരണ സാഹചര്യമാണെന്നും അസാധാരണമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഏവർക്കുമറിയാം. കഴിഞ്ഞവർഷം അങ്ങനെയാണ് നമ്മൾ കൈകാര്യം ചെയ്തതും.    പ്രസവം, ഹൃദയാഘാതം, പരിക്കുകൾ തുടങ്ങിയ മെഡിക്കൽ എമർജൻസികൾ സംഭവിക്കാം. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ഇതൊക്കെ സംഭവിച്ചിരുന്നു. മെഡിക്കൽ എമർജൻസികൾ കോർഡിനേറ്റ് ചെയ്യാൻ ഡോക്ടർമാർ ഉൾപ്പെട്ട സംഘം എല്ലാ ക്യാമ്പുകളിലും എത്തണം. ആരോഗ്യവകുപ്പ് അത് കോർഡിനേറ്റ് ചെയ്യും. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ നമ്മുടെ പാഠങ്ങളാണ്. അതുകൊണ്ടുതന്നെ അത്രയും ഗുരുതരമായ പ്രശ്നങ്ങൾ ഈ വർഷം ഉണ്ടാവില്ല എന്നുതന്നെ കരുതാം. കഴിഞ്ഞവർഷം പ്രസവവേദന അനുഭവിച്ചവരെ എയർലിഫ്റ്റ് ചെയ്ത സാഹചര്യം പോലും ഉണ്ടായിരുന്നു. ഇത്തവണയും പ്രളയം നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.    ക്യാമ്പുകളിൽ ഉള്ളവർ ഭക്ഷണവും വെള്ളവും കരുതലോടെ ഉപയോഗിക്കണം. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. പകർച്ചേതര രോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർ മുടങ്ങാതെ ശ്രദ്ധിക്കണം. മരുന്ന് കയ്യിൽ ഇല്ല എങ്കിൽ മരുന്നുകൾ എത്തിക്കുന്നതും ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രാധാന്യമുള്ളതാണ്.   ഇതു വരെ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ തന്നെ എത്തിക്കേണ്ടതുണ്ട്. സാധിക്കുന്ന സാഹചര്യം അല്ലെങ്കിൽ അതേ ക്യാമ്പുകളിൽ ഉള്ളവർ മരുന്നുകൾ ഷെയർ ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ മരുന്നുകൾ മാറി പോകുന്നില്ല എന്ന് ഉറപ്പിച്ചിക്കണം. മരുന്നുകളുടെ ട്രെയ്ഡ് പേരുകളിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്ക് എളുപ്പത്തിൽ മറുപടി പറയാനാവും. ആരോഗ്യപ്രവർത്തകർ സമീപത്ത് ഇല്ലെങ്കിൽ ഫോൺ-വാട്സ്ആപ്പ്-ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ കൃത്യമായി അറിയാവുന്ന ആൾക്കാരുടെ അടുത്ത് തന്നെ ചോദിക്കണം.    ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കേണ്ടതും പ്രധാനമാണ്. കഴിഞ്ഞതവണ ചെയ്തതുപോലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ കഴിഞ്ഞവർഷം വളരെയധികം സഹായം ചെയ്തിരുന്നു. ഈ തവണയും അവരുടെ സഹകരണം ഉണ്ടാവണം.   ശേഖരിക്കേണ്ട മരുന്നുകളെക്കുറിച്ച് പൊതുവായ ഒരു പോസ്റ്റ് എഴുതുക എന്നുള്ളത് പ്രായോഗികമല്ല. എങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം എഴുതാം.   ORS - വയറിളക്കം, ചർദ്ദി തുടങ്ങിയവ ഉള്ളവർ ശുദ്ധജലത്തിൽ കലക്കി കുടിക്കുക.    Paracetamol - തലവേദന, പനി, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉപയോഗിക്കുക. മുതിർന്നവർ ഒരു ദിവസം 500 മില്ലിഗ്രാം മൂന്ന് നേരം ഉപയോഗിക്കാം.    Ceterizine - സഹിക്കാൻ വയ്യാത്ത തുമ്മൽ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയവ ഉള്ളവർ രാത്രി ഒരു ഗുളിക കഴിക്കുക. മുതിർന്നവർക്ക് 10 മില്ലി ഗ്രാം. ഓർക്കുക ഈ ഗുളിക വളരെ നേരിയ തോതിലുള്ള സെഡേഷൻ ഉണ്ടാക്കാം.    Betadine ointment - മുറിവുകൾ ശുദ്ധജലം അല്ലെങ്കിൽ തിളപ്പിച്ചാറ്റിയ  ജലം  കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയശേഷം പുരട്ടുക.    Salbutamol - ശ്വാസംമുട്ടൽ, ആസ്മ എന്നീ രോഗങ്ങളുള്ളവർ ഉപയോഗിക്കുക. മുതിർന്നവർക്ക് 4 മില്ലിഗ്രാം. ദിവസം രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നതിൽ തെറ്റില്ല.    ക്യാമ്പുകളിലേക്ക് മരുന്നുകൾ ശേഖരിക്കുന്നവർ ശ്രദ്ധിക്കേണ്ട മരുന്നുകൾ താഴെ പറയുന്നു. നേരത്തെ പകർച്ചേതര രോഗങ്ങൾ സ്ഥിരീകരിച്ച്, മരുന്നുകൾ തുടർച്ചയായി കഴിക്കുന്നവർക്ക് നൽകാനാണ്.   Sorbitrate 10 mg Amlodipine 5 mg Aspirin 150 mg Clopidogrel 75 mg Atorvastatin 10 mg Metformin 500 mg Glimepiride 1 mg    അവസാനം നൽകിയിരിക്കുന്ന രണ്ടും പ്രമേഹത്തിന്റെ ഗുളികകളാണ്. ദിവസങ്ങളായി ഭക്ഷണവും ജലവും കുറവാണ് ഉപയോഗിക്കുന്നതെങ്കിൽ ഗുളികകൾ നേരത്തെ കഴിച്ചുകൊണ്ടിരുന്ന അത്ര അളവിൽ കഴിക്കരുത്.    വളംകടി ഒരു പ്രധാന പ്രശ്നമാണ്. ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്നത് Clotrimazole ointment ആവും. പ്രളയം ആരംഭിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഇത് ആവശ്യം വരിക. പക്ഷേ ആ സമയത്ത് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന മരുന്ന് ഇതുതന്നെയാവും. കഴിഞ്ഞവർഷം കുമരകം - ഇടയാഴം ഭാഗത്തുണ്ടായ രണ്ട് പ്രളയത്തിലും തികയാതെ വന്ന ഒരേ ഒരു മരുന്ന് ഇതാണ്. അതുകൊണ്ട് മരുന്നുകൾ വിതരണം ചെയ്യാൻ വേണ്ടി ശേഖരിക്കുന്നവർ ഇപ്പോഴേ ശേഖരിച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. ഓയിൻമെൻറുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇങ്ങനെ ഒരു അവസരത്തിൽ ഷെയർ ചെയ്യാൻ മടിച്ചാൽ പിന്നെ എപ്പോഴാണ് നമ്മൾ ഷെയർ ചെയ്യുക ! ഈ ഓയിൽമെൻറിന് വേണ്ടി കഴിഞ്ഞവർഷം ചെറുതല്ലാത്ത അസ്വാരസ്യങ്ങൾ ഉണ്ടായി എന്നത് ഇപ്പോഴും മറക്കാനാവുന്നില്ല.   ആന്റിബയോട്ടിക്ക്:  Cap Amoxycillin മുതിർന്നവർക്ക് മൂന്നുനേരം 500 mg   അസിഡിറ്റി, വയറെരിച്ചിൽ:  Tab Ranitidine 150 mg രണ്ടു നേരം   പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. റെസ്ക്യൂ ഓപ്പറേഷൻ സെന്ററുകളിൽ വിവരമറിയിക്കുക. ഓർക്കുക, കേരളത്തിൽ ആകെയുള്ള 100 ഇനം പാമ്പുകളിൽ കരയിൽ കാണുന്നവയിൽ മനുഷ്യന് അപകടകരമായ വിഷമുള്ളത് 5 എണ്ണത്തിന് മാത്രം. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.   പനി, ജലദോഷം ഒക്കെ ഉള്ളവർ രോഗം ഇല്ലാത്തവരിൽ നിന്നും അല്പം മാറി ഇടപെടുക. എന്തുതരം പനി എന്നൊക്കെ കണ്ടുപിടിക്കുന്നത് പിന്നീടാവാം. മറ്റൊരാൾക്ക് രോഗം പകരാതെ ശ്രദ്ധിക്കുക.   ചെറിയ കുട്ടികൾ, നവജാത ശിശുക്കൾ എന്നിവർക്ക് ശരീരോഷ്മാവ് താണുപോകാൻ സാധ്യതയുണ്ട്. ഹൈപ്പോ തെർമിയ എന്നാണ് ഈ ഗുരുതരമായ അവസ്ഥയെ പറയുന്നത്. ഇത് മൂലം ശക്തത്തിലെ ഗ്ലൂക്കോസ് കുറയാം, അണുബാധ വരാം. തടയാനുള്ള വഴി: കുഞ്ഞിനെ നന്നായി പുതപ്പിക്കുക (തലയും കൈകാലുകളും ഉൾപ്പെടെ, മുഖം ഒഴികെ), കൂടെക്കൂടെ മുലയൂട്ടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, കുഞ്ഞിനെ മുതിർന്ന ഒരാളുടെ നെഞ്ചിൽ skin to skin contact വരുന്ന വിധത്തിൽ വെച്ച് രണ്ടുപേരെയും കൂടി ഒന്നിച്ച് തുണികൊണ്ട് പൊതിയുക (കുഞ്ഞിന്റെ തല ഒഴികെ) ഇതിനെ കങ്കാരു പരിചരണം എന്നു പറയുന്നു. കുഞ്ഞിന്റെ കാലടികളും നെഞ്ചും തൊട്ടു നോക്കിയാൽ തണുത്തിരിക്കാൻ പാടില്ല.    വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ എന്നിവ. തിളപ്പിച്ച വെള്ളം, കൈ കഴുകൽ, സുരക്ഷിതമായ ഭക്ഷണം എന്നീ കാര്യങ്ങൾ ഉറപ്പ് വരുത്തുക.   മാനസിക പിരിമുറുക്കം, മാതാപിതാക്കളെ പിരിഞ്ഞിരിക്കൽ, മരണഭയം: സാധാരണമായി ഉണ്ടാകാവുന്നതാണ്. ആത്മവിശ്വാസം പകർന്നു കൊടുക്കുക. അതാത് ക്യാമ്പുകളിലെ ആരോഗ്യ മേഖലയുമായി ബന്ധമുള്ളവർ, അധ്യാപകർ, പ്രൊഫഷണലുകൾ, അനുഭവ പരിചയമുള്ളവർ തുടങ്ങിയവർക്ക് വലിയ പങ്കുവഹിക്കാനാവും.   വെള്ളത്തിൽ മുങ്ങിയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ: വയർ അമർത്തി ഞെക്കരുത്. ശ്വസന പ്രക്രിയയിൽ തടസ്സങ്ങൾ വരാതെ നോക്കുക.   ആയിരക്കണക്കിന് പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചവരാണ് മനുഷ്യവർഗ്ഗം. കഴിഞ്ഞ വർഷം നമ്മൾ അതിജീവിച്ചതാണ്. ഇതും നമ്മൾ അതിജീവിക്കും.   കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരും ഓർക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം നിങ്ങൾക്കായി കാത്തിരിക്കുന്നു, പ്രവർത്തിക്കുന്നു.    ഇങ്ങനെയൊരു അസാധാരണമായ സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സിന്റെ വാളുമായി ആരും വരരുത് എന്ന് അപേക്ഷിക്കുന്നു. തടുക്കാൻ പരിചയില്ല. ഒരാളുടെയും ജീവൻ നഷ്ടപ്പെടരുതെന്ന ആഗ്രഹം മാത്രമേയുള്ളൂ.   ഇത്രയും മരുന്നുകൾ ഇപ്പോൾ തന്നെ ശേഖരിക്കണോ, ആവശ്യം വന്നില്ലെങ്കിലോ എന്നുള്ള സംശയം തോന്നാം. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആവശ്യം വന്നാൽ അപ്പോൾ ഓടേണ്ടി വരില്ല. എല്ലാവരും ഓടി ചെന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോർ കാലി ആക്കണമെന്നല്ല പറയുന്നത്. ക്യാമ്പുകൾ സജ്ജീകരിക്കുന്നവരും ക്യാമ്പുകളിലേക്ക് ആയി മരുന്നുകൾ ശേഖരിക്കുന്നവരും ശ്രദ്ധിക്കാൻ വേണ്ടി എഴുതിയതാണ്. ആരോഗ്യവകുപ്പിന്റെ അറിയിപ്പുകൾ പാലിക്കുക. അക്കാര്യത്തിൽ ഒരു കാരണവശാലും മടികാണിച്ചു കൂടാ. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കരുത് എന്ന് ആരെങ്കിലും വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചാൽ, അത് നിഷ്കരുണം തള്ളിക്കളയുക. അങ്ങനെ സന്ദേശങ്ങൾ അയക്കുന്നവരുടെ വിവരങ്ങൾ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും കൈമാറുക.   ക്യാമ്പുകളിലേക്ക് ഇപ്പോൾ തന്നെ ഈ മരുന്നുകളെല്ലാം എത്തിക്കണം എന്നല്ല പറയുന്നത്. ഇപ്പോൾ ശേഖരിച്ചു വെച്ചാൽ ആരോഗ്യവകുപ്പിന് ചിലപ്പോൾ സഹായകരമാകും. ആവശ്യാനുസരണം മാത്രം വിതരണം ചെയ്യുക.    എന്ത് മെഡിക്കൽ ആവശ്യങ്ങൾക്കും, പ്രതിരോധ പ്രവർത്തനങ്ങൾക്കും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (27 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (39 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends