Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന ബാണാസുര സാഗര്‍ ഡാം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. രാവിലെ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം

10 AUGUST 2019 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന ബാണാസുര സാഗര്‍ ഡാം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. രാവിലെ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.

8.5 ക്യുമെക്‌സ്, അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിര്‍ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.പനമരം, കോട്ടത്തറ, പടിഞ്ഞാറേത്തറ പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴിപ്പിച്ചു.

ബാണാസുരസാഗര്‍ ഡാം ജലനിരപ്പ്/ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ക്കായികണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്ബര്‍:9496011981,04936 274474 (ഓഫീസ്) അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്റര്‍ഫോണ്‍: 1077

കർണ്ണാടകയിലെ കബിനി അണക്കെട്ടിൽ നിന്ന് നിലവിൽ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്‌. കഴിഞ്ഞ പ്രളയകാലത്ത്‌ തുറന്ന് വിട്ടതിനേക്കാൾ അധികം ജലം ഈ വർഷം കബിനി അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്നുണ്ട്‌. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട്‌ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുമുണ്ട്‌.

അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ട് . കവളപ്പാറയിലും കാസർകോടും കനത്തമഴ തുടരുകയാണ്. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്.

കവളപ്പാറയിലേയ്ക്കുള്ള കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു. അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം പുത്തുമലയിൽ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ പുത്തുമലയിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. പയ്യന്നൂര്‍ മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് വെളുത്തേരി കൃഷ്ണന്‍ മരിച്ചു. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. എന്നാൽ പാലക്കാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ഇടങ്ങളിൽ മഴയ്ക്കു കുറവുണ്ട്.

എന്നാൽ മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് തോത് കുറയുന്നതിനാൽ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അതിനാൽ മുൻപു സൂചിപ്പിച്ച ജാഗ്രത നിർദ്ദേശം പിൻവലിച്ചതായും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളിൽ റെഡ് അലർട്ടും അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കാട്, പാലക്കാട്,വയനാട്, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളാലാണ് റെഡ് അലർട്ട്. കനത്ത മഴയെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കി. അതേസമയം, ആലപ്പുഴ വഴിയുള്ള സർവ്വീസുകൾ പുനരാരംഭിച്ചു

പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഇങ്ങനെ

ഇടുക്കിയിൽ ജലനിരപ്പ് 2335.86 അടി;
കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഇടുക്കി അണക്കെട്ടിൽ 2335.86 അടി വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 2401 അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാൽ അണക്കെട്ടിൽ ഇപ്പോൾ 34.41 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.

പമ്പ അണക്കെട്ടിൽ 977.40 മീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലെ പരമാവധി ശേഷിയുടെ 60.68 ശതമാനമാണ് ഇത്. കഴിഞ്ഞ വർഷം 986.20 അടി ആയിരുന്നു ഈ സമയത്തെ ജലനിരപ്പ്.

കക്കി ആനത്തോട് അണക്കെട്ടിൽ ഇപ്പോൾ 34.05 ശതമാനം വെള്ളമാണ് ഉള്ളത്. 954.91 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഈ സമയത്ത് നൂറ് ശതമാനം വെള്ളമുണ്ടായിരുന്ന അണക്കെട്ടാണിത്.

ഷോളയാറിൽ 800.01 മീറ്ററാണ് ജലനിരപ്പ്. 45 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടമലയാറിൽ 145.34 മീറ്ററാണ് ജലനിരപ്പ്. 44.61 ശതമാനം വെള്ളമുണ്ട്.

കുറ്റ്യാടി(കക്കയം) അണക്കെട്ടിൽ ഇപ്പോൾ 757.65 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. പൂർണ്ണ സംഭരണ ശേഷിയിലെത്തിയതിനാൽ ഈ അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ്. ബാണാസുരസാഗർ അണക്കെട്ടിൽ 772.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഏത് നിമിഷവും ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കിക്കളയേണ്ടി വരും. നിലവിൽ 99.62 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്.

പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ 420.5 മീറ്ററാണ് ജലനിരപ്പ്. 70.94 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 423.980 മീറ്റർ ഉയരത്തിൽ വെള്ളമെത്തിയാൽ അണക്കെട്ടിലെ പൂർണ്ണസംഭരണ ശേഷിയാകും.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (29 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (1 hour ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (2 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (4 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (5 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (5 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (5 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (5 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends