വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ പുത്തുമലയിലേക്ക് നാവികസേനയും എത്തും

ശക്തമായ മഴയെത്തുടര്‍ന്ന് വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. ദേശീയ ദുരന്തനിവരാണ സേനയുടെയും കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. ഇവിടെനിന്നും ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം ഒന്പതായി. അതേസമയം, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ പുത്തുമലയിലേക്ക് നാവികസേനയും എത്തുമെന്ന് അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെ ഹെലികോപ്റ്റര്‍ 12.30ന് ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്തെത്തും. പുത്തുമല പച്ചക്കാട് മേഖലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്താനുള്ള സാധ്യതയും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























