Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

20 AUGUST 2019 07:12 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകരും കോളജ് യൂണിറ്റ് അംഗങ്ങളും നാലു മുതല്‍ ആറ് വരെ പ്രതികളുമായ കുളത്തുപ്പുഴ സ്വദേശി അദ്വൈത് മണികണ്ഠന്‍ , നെയ്യാറ്റിന്‍കര സ്വദേശി ആരോമല്‍. എസ്. നായര്‍ , കിളിമാനൂര്‍ സ്വദേശി ആദില്‍ മുഹമ്മദ് , എട്ടാം പ്രതി നേമം സ്വദേശി ഇജാബ് , പതിനാലാം പ്രതി ബി എ അറബിക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുന്നാനക്കുഴി സ്വദേശി സ്വഫ് വാന്‍ എന്നിവര്‍ക്കാണ് ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ വിട്ടയച്ചാല്‍ പ്രതികള്‍ വീണ്ടും കലാപത്തിന് കോപ്പുകൂട്ടുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക കണക്കിലെടുത്ത് കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടത്.

ഓരോ പ്രതികളും അമ്പതിനായിരം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും കീഴ്‌ക്കോടതിയില്‍ ജാമ്യ ബോണ്ടായി കെട്ടി വയ്ക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. തെളിവുകള്‍ നശിപ്പിക്കരുത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി പ്രതികളെ വീണ്ടും ജയിലിലടയ്ക്കുമെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. അഞ്ച് പ്രതികളും ഉപാധി പ്രകാരമുള്ള ജാമ്യ ബോണ്ട് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കുന്ന മുറക്ക് ജാമ്യത്തില്‍ വിട്ടയക്കാനാണുത്തരവ്.

ജൂലൈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകല്‍ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിനുള്ളില്‍ വച്ച് മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കലാപമുണ്ടാക്കി എസ് എഫ് ഐ പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ അഞ്ചു പ്രതികള്‍ തടഞ്ഞുവെച്ച് രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം അപകടകരമായ കത്തി കൊണ്ട് ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചില്‍ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭരണ സിരാകേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള യൂണിവേഴ്‌സിറ്റി കോളേജില്‍ രാവിലെ 10 മണിയോടെ കലാപം പൊട്ടിപ്പുറപ്പെട്ട് 11.30 ഓടെ കത്തിക്കുത്തില്‍ കലാശിച്ചത്. ലഹളക്ക് മുന്നോടിയായി എസ്എഫ്‌ഐക്കാര്‍ കോളേജ് കവാടം അകത്തു നിന്നു താഴിട്ടു പൂട്ടി. 10 മണിക്ക് തന്നെ കോളേജധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. വൈകി പോലിസെത്തിയെങ്കിലും കോളേജ് വളഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തില്ല.

നസീമും ശിവരഞ്ജിത്തും കോളേജ് മതില്‍ ചാടിക്കടന്ന് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ സ്റ്റഡി സെന്ററിലേക്കും തുടര്‍ന്ന് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്താല്‍ മാറി നിന്നതും കന്റോണ്‍ പോലിസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെയായിരുന്നു. ഇരുവരും ഒളിവില്‍ പോയതായി പോലീസ് മാധ്യമങ്ങളോടു വിശദീകരിച്ചുവെങ്കിലും ഇവര്‍ നഗരത്തില്‍ തന്നെ സ്വൈര വിഹാരം നടത്തുന്നത് അറിയാത്ത മട്ടില്‍ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. ഭരണകക്ഷിയില്‍ ഉന്നത സ്വാധീനമുള്ള ഇരുവരും ജൂലൈ15 ന് പുലര്‍ച്ചെ കേശവദാസപുരത്ത് വെച്ച് പോലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു . ആഭ്യന്തര വകുപ്പില്‍ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്. 14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠന്‍ , ആരോമല്‍ , ആദില്‍ മുഹമ്മദ് എന്നിവര്‍ മുന്‍ നിശ്ചയ പ്രകാരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ കീഴങ്ങെിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (28 minutes ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (49 minutes ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (1 hour ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (1 hour ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (1 hour ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (2 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (2 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (2 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (2 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (2 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (3 hours ago)

ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്  (3 hours ago)

ആദ്യം ലളിത് മോഡി രണ്ടാമത് പഹൽഗാം ഭീകരർ മൂന്നാമത് പിണറായി .. കേരളം ലോകത്തിന്റെ നെറുകയിൽ !  (4 hours ago)

Malayali Vartha Recommends