പട്ടത്താനം സ്കൂളിന് ഐ എസ്സ് ആര് ഒ-യുടെ നന്ദി!
കൊല്ലം പട്ടത്താനം ഗവ. എസ്എന്‍ഡിപി യുപി സ്കൂള്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍-2 യാത്രാദൗത്യത്തിനു വിദ്യാര്‍ഥികളുടെ ആശംസകളും കയ്യൊപ്പും രേഖപ്പെടുത്തിയിരുന്നു. സ്കൂളില്‍ സംഘടിപ്പിച്ച ഈ പരിപാടിയുടെ ചിത്രം പിന്നീട് ഐഎസ്ആര്‍ഒയ്ക്ക് അയച്ചു കൊടുത്തു.
ഇതേ തുടര്‍ന്ന് സ്കൂളിന് നന്ദി അറിയിച്ച് ഇസ്രോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ ചിത്രം പങ്കുവച്ചു. ആശംസകള്‍ ഹമാരി ഇസ്രോ, ശുഭയാത്ര, രാജ്യത്തെ ഓര്‍ത്ത് അഭിമാനിക്കുക, ബെസ്റ്റ് വിഷസ് തുടങ്ങിയ വാചകങ്ങളാണു ചിത്രത്തില്‍ കൂടുതലും. പല മഷികളാല്‍, പല കൈപ്പടയിലുള്ള സന്ദേശ കാന്‍വാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നു. ചന്ദ്രന്റെ 114 - 18,072 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലാണ് ഇപ്പോള്‍. ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ 7-ന് പുലര്‍ച്ചെ 1.55-ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ.ശിവന് അറിയിച്ചു.
https://www.facebook.com/Malayalivartha