ഇന്ന് ശ്രീകൃഷ്ണ ജയന്തി.. ഉണ്ണിക്കണ്ണനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും... ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെമ്പാടും ശോഭായാത്രകള്‍ നടക്കും... ഗുരുവായൂരും അമ്പലപ്പുഴയും ഉള്‍പ്പെടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയിലാകെ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ വിപുലമായ ചടങ്ങുകളാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു നടക്കുക. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതിവ് പോലെ സംസ്ഥാനത്തെമ്പാടും ശോഭായാത്രകള്‍ നടക്കും. ഉച്ചയ്ക്കു ശേഷമാണ് ക്ഷേത്രങ്ങളില്‍ നിന്നും ശോഭായാത്രകള്‍ പുറപ്പെടുക.
ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന് വരുന്ന ദിവസത്തിലാണ് ശ്രീകൃഷ്ണന്റെ ജനനം. എന്നാല്‍ അഷ്ടമിയും രോഹിണിയും അര്‍ധരാത്രിയില്‍ വരുന്ന ദിനമാണ് കേരളീയര്‍ പൊതുവെ ജന്മാഷ്ടമിയായി കണക്കാക്കുന്നത്. ഗുരുവായൂരും അമ്പലപ്പുഴയും ഉള്‍പ്പെടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഇന്നലെ വൈകിട്ട് മുതല്‍ തന്നെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
ശ്രീകൃഷ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിക്കു പ്രത്യേക പൂജകള്‍ക്കൊപ്പം വിപുലമായ പിറന്നാള്‍ സദ്യയും ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















