നഗരത്തിൽ ചീറിപാഞ്ഞ് ഓട്ടോ!! പോലീസ് കാരുടെ കണ്ണിൽപെട്ടതോടെ ആകെ പുലിവാലായി!! ഇടുക്കി മുരിക്കാശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ചത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം

മുരിക്കാശ്ശേരി സ്വദേശി ജോര്‍ലിയാണ് ഓട്ടോയില്‍ മദ്യം കടത്താന്‍ ശ്രമിച്ചത്. എക്‌സൈസ് സംഘത്തെ കണ്ടയുടനെ ഇയാള്‍ ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. 100 കുപ്പികളിലായി 50 ലിറ്റര്‍ മദ്യമാണ് ഉണ്ടായിരുന്നത്. ഓണത്തിന് മുന്നോടിയായി മേഖലയില്‍ വ്യാജമദ്യ നിര്‍മ്മാണം പൊടിപൊടിക്കുകയാണ്. തങ്കമണി എക്‌സൈസ് സംഘം മുരിക്കാശ്ശേരിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് 50 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്. ഓട്ടോഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha






















