സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ക്വാറികള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. വയനാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് അടച്ചുപൂട്ടാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചുപൂട്ടാനാണ് തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മറ്റ് പ്രദേശങ്ങളില്‍ അധികൃതരുടെ അനുമതി വാങ്ങാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും നിബന്ധനകള്‍ പാലിച്ചാണോ ഇവ പ്രവര്‍ത്തിക്കുന്നതെന്ന് സെപ്റ്റംബര്‍ 20ന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















