Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ആ വീട്ടിൽ ഏറ്റവും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആൾ റിവിനായിരുന്നു; അവൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിഞ്ഞ മോഹനന്റെ ചികിത്സയെ പറ്റിയും മോഹനവാഗ്ദാനങ്ങളെ പറ്റിയും വീട്ടുകാരോട് പറഞ്ഞത്: മരിച്ചതല്ല... കൊന്നതാണ്- മോഹനന്‍ 'വൈദ്യരു'ടെ വ്യാജചികിത്സയെ തുടര്‍ന്ന് മറ്റൊരു മരണം കൂടി

29 AUGUST 2019 03:59 PM IST
മലയാളി വാര്‍ത്ത

സ്വയം വൈദ്യനാണെന്ന് അവകാശപ്പെടുന്ന വ്യാജ വൈദ്യനായ മോഹനൻവൈദ്യരുടെ കപടചികിത്സയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വാർത്ത കുറച്ചുനാളുകളായി കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ ചികിത്സ രീതികള്‍ പിന്തുടരുന്ന വ്യക്തിയാണ് മോഹനന്‍ വൈദ്യർ. കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടി മരിക്കുന്നതിനിടയാക്കിയ സംഭവം പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് മോഹനന്‍ വൈദ്യന് എതിരെ നടക്കുന്നത്.

ഇപ്പോഴിതാ വിശ്വസ യോഗ്യമല്ലാത്ത ഈ നാട്ടുവൈദ്യന്‍റെ കപടചികിത്സയില്‍പ്പെട്ട് ജീവന്‍ വരെ നഷ്ടപ്പെട്ട ഒരു യുവാവിന്‍റെ കഥ പങ്കുവെയ്ക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. ഡോ. മനോജ് വെള്ളനാട് എഴുതിയ കുറിപ്പാണ് ഷിനു പങ്കുവെച്ചത്. വൈദ്യശാസ്ത്രം ഇത്രയധികം വളര്‍ന്നിട്ടും അത് കണക്കിലെടുക്കാതെ നാട്ടുവൈദ്യന്‍റെയും വ്യാജ വൈദ്യന്മാരുടെയും പിന്നാലെ പോകുന്ന പലരും ഇത് അറിഞ്ഞിരിക്കണം ഇനി ഒരു ജീവൻ കൂടി ഇതിൽവീണ് പൊലിയരുത്...

പോസ്റ്റ് ഇങ്ങനെ...

കണ്ണൂരിൽ ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു. റിവിൻ എന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ. എത്രയെഴുതിയാലും മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയവരുടെ എണ്ണമിങ്ങനെ കൂടുന്നത് എത്ര സങ്കടകരമാണ്. പക്ഷെ, വായിക്കുന്ന ഒരാളെങ്കിലും മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും എഴുതുന്നതാണ്. അതുകൊണ്ട് റിവിൻ ജോസിന്റെ കഥയും നിങ്ങളറിയണം.

അവൻ അബുദാബീലായിരുന്നു. അവിടെ കരാട്ടെ ഇൻസ്ട്രക്റ്ററായിരുന്നു. 3 വർഷം മുമ്പ്, അതായത് 25 വയസുള്ളപ്പോൾ, ലീവിന് നാട്ടിൽ വന്നപ്പോൾ കഴുത്തിലൊരു ചെറിയ മുഴ കണ്ടു. അത് ബയോപ്സിക്കയച്ചപ്പോഴാണ് മൂക്കിന് പുറകിലായി ഒരു ട്യൂമർ വളരുന്നതിന്റെ ഭാഗമാണതെന്ന് കണ്ടെത്തിയത്. കാൻസറാണ്. നേസോ ഫരിഞ്ചൽ കാർസിനോമ എന്നായിരുന്നു ഡയഗ്നോസിസ്. അങ്ങനെ റിവിനെ വീട്ടുകാർ കോഴിക്കോട്ടെ ആശുപത്രിയിൽ കാണിക്കാൻ തീരുമാനിച്ചു.

ആ വീട്ടിൽ ഏറ്റവും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആൾ റിവിനായിരുന്നു. അവൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിഞ്ഞ മോഹനന്റെ ചികിത്സയെ പറ്റിയും മോഹനവാഗ്ദാനങ്ങളെ പറ്റിയും വീട്ടുകാരോട് പറഞ്ഞത്. അങ്ങനെയാണവർ വ്യാജന്റെ ചികിത്സാകേന്ദ്രത്തിലെത്തുന്നതും. മോഹനൻ ആദ്യം ചെയ്തത്, രോഗനിർണയം നടത്തിയ റിപ്പോർട്ടുകളെല്ലാം മാറ്റിവക്കുകയായിരുന്നു. എന്നിട്ട് അത് കാൻസറൊന്നുമല്ലാന്നും, കാൻസറെന്ന സാധനമേയില്ലായെന്നും അതൊക്കെ അലോപ്പതിക്കാരന്റെ തട്ടിപ്പാണെന്നും ഇതുവെറും കൊഴുപ്പടിഞ്ഞത് മാത്രമാണെന്നും പറഞ്ഞ് ആ പാവങ്ങളെ വിശ്വസിപ്പിച്ചു. എന്നിട്ട് കുറേ കഷായവും കുഴമ്പും കൊടുത്തു. ഓരോ ആഴ്ചയിലെ മരുന്നിനും (?) ഏതാണ്ട് 5000 രൂപയോളം വാങ്ങി.

കുറച്ചുനാൾ കഴിഞ്ഞപ്പൊ റിവിൻ ആകെ ക്ഷീണിച്ചു. ദേഹം മൊത്തം വേദനയായി. മോഹനൻ അടുത്ത ഉഡായിപ്പിറക്കി. കൊഴുപ്പ് ദേഹത്ത് പടരുന്നതാണെന്നും അത് തടവി ശരിയാക്കണമെന്നും പറഞ്ഞ് കണ്ണൂരുള്ള ഒരു കളരി കേന്ദ്രത്തിലേക്ക് വിട്ടു. അത് മോഹനന്റെ തന്നെ ഒരു സഹോദര സ്ഥാപനമായിരുന്നു. അവിടെച്ചെന്ന റിവിന്റെ വീട്ടുകാർ കാണുന്നത് ഇയാളിതുപോലെ പറഞ്ഞുവിട്ട മറ്റു പല രോഗികളുടെയും ദുരിതങ്ങളും മരണങ്ങളുമാണ്. അവരവിടെയും 11 ദിവസത്തെ തടവൽ ചികിത്സ നടത്തി. അതിനും പതിനായിരങ്ങൾ ചെലവായി. ഇത്രയും ആയപ്പോഴാണ് എല്ലാവർക്കും കാര്യങ്ങൾ കുറച്ചെങ്കിലും മനസിലാവുന്നത്. പക്ഷെ, റിവിനും വീട്ടുകാരും മോഹനന്റെ തനിനിറം തിരിച്ചറിഞ്ഞപ്പോഴേക്കും കാൻസർ ശ്വാസകോശത്തിലേക്കൊക്കെ വ്യാപിച്ചു കഴിഞ്ഞിരുന്നു. ദുരിതങ്ങൾ നിറഞ്ഞ കുറേ ദിവസങ്ങൾ പിന്നിട്ട് ഇന്നിതാ അവൻ 28-ആമത്തെ വയസിൽ മരിച്ചും പോയി.

റിവിന് കാൻസറായിരുന്നു. കുറച്ചുനാളത്തെ റേഡിയേഷൻ മാത്രമോ, അല്ലെങ്കിൽ റേഡിയേഷനും കീമോതെറാപ്പിയും കൂടിയോ എടുത്താൽ പൂർണമായും മാറാൻ സാധ്യതയുണ്ടായിരുന്ന രോഗമായിരുന്നു യഥാർത്ഥത്തിൽ റിവിന്റേത്. ചികിത്സയൊക്കെ കഴിഞ്ഞ് തിരിച്ചുപോയി ഇന്നും കരാട്ടെ പഠിപ്പിച്ച് അബുദാബീലിരിക്കേണ്ട ചെറുപ്പക്കാരനാണ് ദാരുണമായി മരണം വരിച്ചത്. മരിച്ചതല്ലല്ലോ, കൊന്നത് ..! ഇതൊക്കെ റിവിന്റെ സഹോദരൻ തന്നെ പറഞ്ഞ കാര്യങ്ങളാണ്. റിവിനെ പോലുള്ള നിരവധി പേരെ ഇദ്ദേഹം മോഹനന്റെ ചികിത്സാലയത്തിലും കണ്ണൂരിലെ കളരിയിലും കണ്ടിട്ടുണ്ട്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇദ്ദേഹവും മറ്റു പലരെയും പോലെ മോഹനനെതിരെ നിയമനടപടിക്കൊരുങ്ങുന്നുണ്ട്.

ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്നൊക്കെ പോസ്റ്റിൽ പറയുമെങ്കിലും, ഒരാൾ പോലും മോഹനന്റെ അടുത്തേക്ക് പോകരുതെന്ന് ആഗ്രഹിച്ചു തന്നെയാണ് വീണ്ടും വീണ്ടും ഇതിങ്ങനെ എഴുതുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങളും ചിലപ്പോൾ നല്ല പാഠങ്ങളാണ്, പഠിക്കാൻ നമ്മൾ തയ്യാറാണെങ്കിൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (12 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (16 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (25 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (30 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (34 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (36 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (43 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (48 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (57 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends