Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം

12 SEPTEMBER 2026 09:47 PM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച്ച തുടങ്ങുന്ന സി.പി.എം വിശാല സംസ്ഥാന സമിതിയില്‍ ഇ.ഡി അന്വേഷണത്തെ ചൊല്ലിയുള്ള ഒറ്റത്തിരിഞ്ഞുള്ള ആക്രമണം ഒഴിവാക്കാനായി കരുതലോടെ സംസ്ഥാന നേതൃത്വം നീങ്ങും. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന വാദം എല്ലാവരെയും ബോധ്യപ്പെടുത്താനാകും ശ്രമം. വിശാല സംസ്ഥാനസമിതിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.


ഇഡി അന്വേഷണത്തെ ശക്തമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനമെങ്കിലും അണികള്‍ക്കും അനുഭാവികള്‍ക്കും ഇതുണ്ടാക്കിയ ആശയകുഴപ്പം ചില്ലറയല്ല. സ്വാഭാവികമായും വിശാല സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നുറപ്പ്. അതിനുമപ്പുറത്തേയ്ക്ക് മുഹമ്മദ് റിയാസിനെതിരായ ഒറ്റ തിരിഞ്ഞ ആക്രമണത്തിലേയ്ക്ക് പോകുമോ എന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിച്ചാല്‍ കൃത്യമായ മറുപടി നല്‍കി മുന്നോട്ട് പോകാനാണ് തീരുമാനം. ജില്ലാകമ്മറ്റി ഓഫിസിനോട് ചേര്‍ന്നുള്ള എകെജി ഓഡിറ്റോറിയത്തിലാണ് വിശാല സംസ്ഥാന സമിതി ചേരുക. 307 പേര്‍ പങ്കെടുക്കും.

 


നിയമസഭാ തിര‍ഞ്ഞെടുപ്പിലെ പരാജയം വിശദമായി പരിശോധിക്കാനാണ് കേന്ദ്രക്കമ്മറ്റി നല്‍കിയ നിര്‍ദേശം. 15ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെയാകും പരിപാടിക്ക് സമാപനമാവുക.


പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിക്കുന്ന ഇ.ഡിയുടെ കത്തിൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ പങ്കെടുത്ത കെ.പി.സി.സി നേതൃയോഗത്തിൽ ധാരണയായി . ആലോചനക്കും സൂക്ഷ്മപരിശോധനക്കും ശേഷം അവധാനതയോടെ മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നും ധാരണയായി. ഇതുസംബന്ധിച്ച് യോഗത്തിൽ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയർന്നത്.


ഇ.ഡിക്ക് സംസ്ഥാന സർക്കാർ വടിയാകരുത്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വളരെയധികം ഉപദ്രവിച്ച ഏജൻസിയാണ് ഇ.ഡി. കത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കണമെന്നും അഭിപ്രായമുയർന്നു. എന്നാൽ, ഇ.ഡി നിയമപ്രകാരമുള്ള അന്വേഷണ ഏജൻസിയാണെന്നും അവർ കത്ത് നൽകി എന്നതുകൊണ്ട് മാത്രം കേസെടുക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പുറത്തുവന്ന കാര്യങ്ങൾ മാത്രമല്ല കത്തിൽ പറയുന്നത്; ഗൗരവമുള്ള മറ്റു കാര്യങ്ങളുമുണ്ട്.


ഭരണപരമായ യുക്തികളുടെയും യുക്തിരാഹിത്യത്തിന്‍റെയും പ്രശ്നങ്ങൾ വിഷയത്തിലുണ്ട്. സർക്കാർ കേസെടുത്തില്ലെങ്കിൽ ബി.ജെ.പി ഉൾപ്പെടെയുള്ളവരുടെ ആരോപണം ഉയരും. കേസെടുക്കാതിരുന്നാൽ അതിനെതിരെ കോടതിയിൽ പോയാൽ സർക്കാറിന് പ്രഹരമേൽക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കണമെന്ന ഒറ്റപ്പെട്ട നിലപാടും യോഗത്തിലുണ്ടായി. ഇതിനുശേഷമാണ് തിടുക്കത്തിൽ കേസിലേക്ക് പോകേണ്ടെന്ന ധാരണയിലെത്തിയത്. ഫലത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കൈയടി കിട്ടിയ അവസ്ഥയല്ലയുള്ളത്.

 


കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ചതിന് പിന്നാലെ, മുന്നണിയെയും സി.പി.ഐ.എമ്മിനെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വലതുപക്ഷശക്തികള്‍ ഒന്നിച്ചണിനിരന്ന് സംഘടിത ആക്രമണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.എം.ആര്‍.എല്‍ വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ പുതിയ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണെന്നും വിഷയത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഇ.ഡി തനിക്ക് നേരിട്ട് ഒരു കത്തും അയച്ചിട്ടില്ലെന്നും മൊഴികളെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. 'എനിക്ക് ഇ.ഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ല. വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണയും പച്ചക്കള്ളവുമാണ്. ഇതിലൊന്നും സങ്കടപ്പെടേണ്ട കാര്യം തനിക്കില്ല. ഇ.ഡിയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഇപ്പോഴത്തെ ഉണ്ടായില്ലാവെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് വലതുപക്ഷം കരുതേണ്ടതില്ല,' എന്ന് അദ്ദേഹം പറഞ്ഞു.

കേസ് അന്വേഷണങ്ങളുടെ വിവരങ്ങള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്ന ഇ.ഡിയുടെ രീതിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. 'അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി കത്ത് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് 25 പേജുള്ള റിപ്പോര്‍ട്ടാണ് ഇ.ഡി കൈമാറിയത്. സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി ഒരു കത്ത് അയച്ചാല്‍ അപ്പോള്‍ തന്നെ പുറത്തുവരില്ല. അത് എങ്ങനെ പുറത്തുവന്നു? ഇ.ഡി തന്നെ അത് പുറത്തുകൊടുക്കുന്ന സ്ഥിതി വന്നിരിക്കുകയാണ്. അതില്‍ എന്നെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്, എന്നാല്‍ എനിക്ക് അത് സംബന്ധിച്ച് ഇ.ഡിയുടെ കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ല,' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം.ആര്‍.എല്‍ വിഷയത്തില്‍ ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വന്‍ വൈരുധ്യങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് ഇപ്പോള്‍ ഏജന്‍സി പ്രചരിപ്പിക്കുന്നത്. 'നേരത്തെ ഉയര്‍ത്തിയത് സി.എം.ആര്‍.എല്‍ യാതൊരു സേവനവും ലഭിക്കാതെ എക്‌സാലോജിക്കിന് പണം നല്‍കി എന്നായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സി.എം.ആര്‍.എല്‍ എന്ന കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായി എന്നായിരുന്നു എസ്.എഫ്.ഐ.ഒ ആരോപിച്ചത്. തുടര്‍ന്നാണ് അന്വേഷണവും റെയ്ഡും നടന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ ഇ.ഡി പറയുന്നത്,' എന്ന് അദ്ദേഹം വിശദീകരിച്ചു.

 

ഇ.ഡിയുടെ പുതിയ വാദങ്ങളിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി അദ്ദേഹം തുടര്‍ന്നു: 'എക്‌സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമല്ല, അന്ന് മുഖ്യമന്ത്രിയായ ഞാന്‍ വഴിവിട്ട ആനുകൂല്യം നല്‍കിയതിനുള്ള കൈക്കൂലിയാണെന്നാണ് പുതിയ ഭാഷ്യം. ഇന്നലെ വരെ സി.എം.ആര്‍.എല്‍ എന്ന കമ്പനിക്ക് നഷ്ടമുണ്ടാക്കിയ ഇടപാട് എന്നായിരുന്നെങ്കില്‍, ഇന്ന് അതേ ഇടപാട് കമ്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമെന്നാണ് പറയുന്നത്. എവിടെയാണ് ഇ.ഡി ഉറച്ചുനില്‍ക്കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കണം.'

താന്‍ ഭരണത്തിലിരുന്ന കാലയളവില്‍ യാതൊരുവിധ അഴിമതിക്കും വഴിമരുന്നിട്ടിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 'ഞാന്‍ മുഖ്യമന്ത്രിയായ കാലത്ത് സി.എം.ആര്‍.എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. അങ്ങനെ നല്‍കിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും ഒരു രേഖ എവിടെയും ഹാജരാക്കിയിട്ടില്ല. എക്‌സാലോജിക്കിന് പണം ലഭിച്ച ആരോപണം നേരത്തെ ഉന്നയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഹരജി വിജിന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തതുമാണ്. അതില്‍ ഒരാള്‍ കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടനാണെന്നും' അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സി.എം.ആര്‍.എല്ലിന് വഴിവിട്ട സഹായം നല്‍കിയെന്ന വാദത്തെ ഹൈക്കോടതി മുന്‍പ് തള്ളിക്കളഞ്ഞ കാര്യവും അദ്ദേഹം അനുസ്മരിച്ചു. 'സി.എം.ആര്‍.എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് തെളിവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതാണ്. ഇത് എന്നെ വ്യക്തിപരമായി ആക്രമിക്കുന്നതല്ല, പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. ഇ.ഡിയുടെ അന്വേഷണം എന്നിലേക്ക് എത്തിക്കാനാണ് നീക്കം നടക്കുന്നത്. നിയമത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ഇവരുടെ ശ്രമം. മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ എന്ത് വഴിവിട്ട സഹായമാണ് ചെയ്തത്?' എന്ന് അദ്ദേഹം 

സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫിനെയും തകര്‍ക്കാമെന്നത് ചിലരുടെ ദുര്‍മോഹം മാത്രമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ഇനിയും ഈ പ്രസ്ഥാനത്തെ തകര്‍ത്തു കളയാമെന്ന ദുര്‍മോഹം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരോട് സഹതാപം രേഖപ്പെടുത്താന്‍ മാത്രമേ കഴിയുകയുള്ളൂ. എല്ലാത്തിനെയും അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ട് പോകും. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകും മുന്‍പേ എനിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. 2016-ല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോഴും അതേപടി ആക്രമണം തുടര്‍ന്നു,' എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞകാലങ്ങളില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം സംസാരിച്ചു: 'പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ആ ഘട്ടത്തില്‍ ഉയര്‍ന്നതെന്ന് ഓര്‍മ്മയില്‍ വരുന്നത്. കോവിഡ് കാലത്ത് എല്ലാവരും ഒന്നിച്ച് നിന്നപ്പോഴും സര്‍ക്കാരിനെ അട്ടിമറിക്കുന്ന ഇടപെടലുകള്‍ ഉണ്ടായി. ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു അന്ന് ആരോപണം. എത്രമാത്രം ഹീനമായ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ തയ്യാറാകും എന്നതിന്റെ ഭാഗമായിട്ടായിരുന്നു ബിരിയാണി ചെമ്പിലെ സ്വര്‍ണ്ണക്കടത്ത് ആരോപണം വരെ ഉന്നയിക്കപ്പെട്ടത്.'

എന്നാല്‍ ഇത്തരം അപവാദ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. 'ഇത്തരം ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ഇപ്പോള്‍ ഞാന്‍ തയ്യാറല്ല, എന്നാല്‍ അത്തരത്തില്‍ ഉയര്‍ത്തിയ ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നിട്ടില്ല. മാത്രമല്ല ജനങ്ങള്‍ അവയെല്ലാം ചവിട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിഞ്ഞു. 2021-ല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫിന് ജനം തുടര്‍ഭരണം സമ്മാനിച്ചു. അതോടുകൂടി ആക്രമണത്തിന്റെ പെരുമഴ തന്നെയാണ് പിന്നീട് ഉണ്ടായത്,' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്ക് ലഭിച്ച ജനപിന്തുണയില്‍ അസ്വസ്ഥരായ എതിരാളികള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. '2021-ലെ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനത്തെ യു.ഡി.എഫും സര്‍ക്കാരിനെതിരെ ഏകോപനത്തില്‍ എത്തിയിരുന്നു. ഭരണം ലഭിച്ചതോടെ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ ഇരുവിഭാഗവും കടുത്ത മത്സരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്,' എന്ന് അദ്ദേഹം പറഞ്ഞു.

ഇ.ഡിയുടെ നിഴല്‍ യുദ്ധങ്ങളെയും വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണങ്ങളെയും ശക്തമായി നേരിടുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. 'ഇ.ഡി കരുതുന്നതും മനസ്സില്‍ ആലോചിക്കുന്നതും സ്വന്തം വാര്‍ത്തകളാക്കി പാര്‍ട്ടിക്ക് എതിരെ നിരന്തരം പ്രചാരണം നടത്തുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളെ നിയമപരമായും രാഷ്ട്രീയമായും തന്നെ പ്രതിരോധിക്കും,' പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.


രാഷ്ട്രീയ-ഭരണ തലങ്ങളെ ഉലച്ച യു.എ.ഇ കോണ്‍സുലേറ്റ് നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. തങ്ങള്‍ ഒന്നിച്ചെന്ന വിവരം സ്വപ്ന സുരേഷ് തന്നെയാണ് ചിത്രങ്ങള്‍ സഹിതം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എറണാകുളം നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ലളിതമായ വിവാഹച്ചടങ്ങുകള്‍. ഇരുവര്‍ക്കും ആശംസ അറിയിക്കുകയാണ് സോഷ്യല്‍ മീഡിയ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. മാധ്യമശ്രദ്ധയില്‍ നിന്ന് മാറി നിന്നുകൊണ്ട് നടത്തിയ വിവാഹത്തിന് ശേഷം, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സ്വപ്ന പുതിയ ജീവിത അധ്യായത്തെക്കുറിച്ച് മനസ്സ് തുറന്നത്. തങ്ങളുടെ കുട്ടികള്‍ക്ക് സത്യവും ബഹുമാനവും ഉന്നത മൂല്യങ്ങളും പഠിക്കാനാകുന്ന നല്ലൊരു കുടുംബ അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് പുതിയൊരു ജീവിതം പടുത്തുയര്‍ത്താനുമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സ്വപ്ന കുറിച്ചു. ജീവിതാവസാനം വരെ സുമംഗലിയായിരിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നും സ്വപ്ന സോഷ്യല്‍ മീഡിയ കുറപ്പില്‍ പറയുന്നു.

നേരത്തെ തിരുവനന്തപുരം തൈക്കാട് സ്വദേശിയായിരുന്ന സ്വപ്നയും തിരുവല്ലം സ്വദേശിയായ സരിത്തും സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ ഘട്ടങ്ങള്‍ക്ക് ശേഷം കൊച്ചിയിലാണ് താമസിച്ചു വരുന്നത്. ഇരുവര്‍ക്കുമെതിരെയുള്ള നിയമപോരാട്ടങ്ങള്‍ കോടതികളില്‍ തുടരുന്നതിനിടയിലാണ് ഈ പുതിയ ജീവിത തീരുമാനം. സ്വപ്നയുടെ മൂന്നാമത്തെയും സരിത്തിന്റെ രണ്ടാമത്തെയും വിവാഹമാണിത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിനൊപ്പം അബുദാബിയിലാണ് സ്വപ്ന ജനിച്ചതും വളര്‍ന്നതും. ബിസിനസ്സ് പശ്ചാത്തലമുള്ള കുടുംബത്തില്‍ വളര്‍ന്ന സ്വപ്നയുടെ ആദ്യ വിവാഹം 2000-ത്തില്‍ കൃഷ്ണകുമാറുമായിട്ടായിരുന്നു. 2008-ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു.

പിന്നീട് 2011-ല്‍ ജയശങ്കര്‍ എന്നയാളെ സ്വപ്ന രണ്ടാമത് വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധവും പിന്നീട് വേര്‍പിരിയുകയായിരുന്നു. സാമ്പത്തിക ബാധ്യതകളും ജീവിതത്തിലെ തിരിച്ചടികളും മറികടന്ന് തിരുവനന്തപുരത്തും ഗള്‍ഫിലുമായി ബിസിനസ് രംഗത്ത് സജീവമാകാന്‍ സ്വപ്ന ശ്രമിച്ചിരുന്നു. അറബിക് അടക്കമുള്ള വിവിധ വിദേശ ഭാഷകള്‍ സംസാരിക്കാനുള്ള കഴിവാണ് സ്വപ്നയെ ഉന്നത തലങ്ങളിലേക്ക് എത്തിച്ചത്. തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സിയിലും തുടര്‍ന്ന് 2013-ല്‍ എയര്‍ ഇന്ത്യ സാറ്റ്സിലും ജോലി ചെയ്ത സ്വപ്ന, പിന്നീട് യു.എ.ഇ കോണ്‍സുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയാവുകയായിരുന്നു.

യു.എ.ഇ കോണ്‍സുലേറ്റില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുന്നതിനിടയിലാണ് സരിത്തുമായി സ്വപ്ന പരിചയപ്പെടുന്നത്. തുടര്‍ന്ന് 2020 ജൂലൈയില്‍ നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ഉയര്‍ന്നുവന്നതോടെയാണ് ഇരുവരും രാജ്യശ്രദ്ധയിലേക്ക് എത്തുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായിരുന്നു സരിത്തും സ്വപ്നയും. കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ, ഇ.ഡി, കസ്റ്റംസ് എന്നിവര്‍ അന്വേഷിച്ച കേസില്‍ ഇരുവര്‍ക്കും മാസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും രാഷ്ട്രീയ വന്‍മരങ്ങളെ വിറപ്പിച്ച വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

തുടര്‍ച്ചയായ പ്രതിസന്ധികള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍, ഒടുവില്‍ ഒന്നിച്ച് പുതിയൊരു ജീവിതത്തിലേക്ക് കാല്‍വെച്ചിരിക്കുകയാണ് ഈ കൂട്ടുക്കെട്ട്. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഇവരുടെ വിവാഹം വലിയ രീതിയില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (11 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (15 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (24 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (29 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (33 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (35 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (42 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (47 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (56 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends