ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 216 ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയില്‍. ഹൈദരാബാദില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന യാസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് എന്ന ബസില്‍ നിന്നാണ് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വച്ച് പോര്‍ബന്തര്‍ സ്വദേശി ഒഡേതര രവി ഭീമ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത കാര്‍ഡുകളെല്ലാം വിവിധ വ്യക്തികളുടെ പേരിലുള്ളവയാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. രാജ്യാന്തര ബന്ധമുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
പ്രതിയെയും പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡുകളും തുടരന്വേഷണത്തിനായി വാളയാര്‍ പൊലീസിന് കൈമാറി. വാളയാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. മുകേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹാപ്പിമോന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദേവകുമാര്‍, ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍ സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിപിന്‍ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























