ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ
ലേ ഓവറിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ പൈലറ്റിനെയാണ് ഇന്നലെ വൈകിട്ട് ഡൽഹി വസന്ത് കുഞ്ചിലെ ‘ദ് ഗ്രാൻഡ്’ ഹോട്ടലിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
എയർ ഇന്ത്യ എക്സ്പ്രസിൽ ജോലി ചെയ്തിരുന്ന പൈലറ്റ് രണ്ടു മാസം മുൻപാണ് എയർ ഇന്ത്യയിലേക്ക് മാറിയത്. ഇന്ന് പുലർച്ചെയുള്ള ഒരു വിമാനം നിയന്ത്രിക്കേണ്ടിയിരുന്നത് ഇദ്ദേഹമായിരുന്നു. പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തിൽ എയർ ഇന്ത്യ മാനേജ്‌മെന്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha


























