അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും. പരസ്പരം യോജിക്കുന്ന പരിഹാരം അതിർത്തി വിഷയത്തിൽ കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങൾക്കുമിടയിൽ ധാരണയായി. അതിർത്തിയിലെ സ്ഥിരത ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര ബന്ധത്തിന് അനിവാര്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
നിലവിലുള്ള ധാരണകളും കരാറുകളും പാലിക്കണമെന്നും മോദി വ്യക്തമാക്കി. വാണിജ്യ രംഗത്ത് പരസ്പര വിശ്വാസം കൂട്ടാനും തർക്കങ്ങൾ പരിഹരിക്കാനും നടപടികൾ സ്വീകരിക്കാനും ജനങ്ങൾക്കിടയിലുള്ള സഹകരണവും ബന്ധവും കൂട്ടാനും ഇന്ത്യ-ചൈന ചർച്ചയിൽ തീരുമാനമായി. അതേസമയം, അതിർത്തിയിലെ സേനാ സാന്നിധ്യം കുറയ്ക്കുന്നത് പോലുള്ള നടപടികളെക്കുറിച്ച് പരാമർശമില്ല.
https://www.facebook.com/Malayalivartha


























