Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സന്ദേശമെത്തിയത് പാകിസ്ഥാനിൽ നിന്ന് തന്നെ; കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ ഫോണില്‍ നിന്ന് തന്നെയാണെന്ന് സൈബര്‍ സെല്‍

29 AUGUST 2019 05:06 PM IST
മലയാളി വാര്‍ത്ത

കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ ഫോണില്‍ നിന്ന് തന്നെയാണെന്ന് സൈബര്‍ സെല്‍ വ്യക്തമാക്കി. കൊല്ലം വെസ്റ്റ് പൊലീസ് സംഭവത്തില്‍ ഐ.ടി ആക്‌ട് പ്രകാരം കേസെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ ഫോണില്‍ നിന്നായത്കൊണ്ടുതന്നെ സംഭവത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. സ്‌റ്റേറ്റ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും രംഗത്ത് എത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ സേവനദാതാവായ മൊബൈല്‍ കമ്ബനിയാണ് ഫോണിന്റെ ഉടമയെ സംബന്ധിച്ച വിവരം നല്‍കേണ്ടത്. എന്നാല്‍ ഇക്കാര്യം അനായാസമല്ലെന്നാണ് പൊലീസ് പക്ഷം.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് സന്ദേശമെത്തിയത്. മലയാളം ഇംഗ്ലീഷിലെഴുതുന്നത് പോലെ ഹിന്ദിയും ഉറുദുവും കലർന്ന ഭാഷ ഇംഗ്ലീഷിലാക്കിയ രീതിയിലായിരുന്നു സന്ദേശം. ഹിന്ദുസ്ഥാൻ മുർദ്ദാബാദ്, കാശ്മീരിൽ നിന്ന് ഇന്ത്യൻ സേനയെ പിൻവലിക്കുക എന്നിങ്ങനെയാണ് സന്ദേശം തുടങ്ങുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എതിരെ ശക്തമായ വിമർശനങ്ങളുണ്ട്. അതേസമയം പാകിസ്ഥാനിലെ നമ്പർ ഹാക്ക് ചെയ്ത് ഇന്ത്യയിൽ നിന്ന് സന്ദേശമയച്ചതാണോയെന്നും സംശയവുമുണ്ട്.

തീവ്രവവാദ സംഘടനയായ ഐസിസ് അനുകൂല വാട്സ്‌അപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ സൈബര്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് ഈ ഗ്രൂപ്പിന്റെ ലിങ്ക് ജില്ലയില്‍ പലരുടെയും വാട്സ് ആപ്പ് നമ്ബരിലേക്ക് എത്തിയിരുന്നു. സൈബര്‍ സെല്‍ ഈ ലിങ്ക് ഉപയോഗിച്ച്‌ നുഴഞ്ഞ് കയറിയതിന് പിന്നാലെ ഗ്രൂപ്പ് അപ്രത്യക്ഷമാകുകയും ചെയ്തു.

ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പൊരുത്തക്കേട് കൂടുതൽ ശക്തമാകുകയാണ്. ഇന്ത്യാ പാക് ബന്ധം അനുദിനം വഷളായികൊണ്ടിരിക്കുകയാണ്. കാശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താന് തമ്മിൽ ഒളിപ്പോര് തുടങ്ങയിട്ടു ദിനങ്ങളായി.

എല്ലാ രാജ്യങ്ങളും കശ്മീർ വിഷയം പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി പ്രശ്നമാണെന്ന് പറഞ്ഞിരുന്നു. കശ്മീരിന്റെ പദവി പിൻവലിച്ചതിനു പിന്നാലെ പാകിസ്താന്റെ രോക്ഷം ഉയരുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനങ്ങളിൽ പാകിസ്ഥാൻ അത്ര സന്തോഷത്തിലല്ലായിരുന്നു . കശ്മീരീനെ ഓർത്തുള്ള സങ്കടം പാകിസ്ഥാൻ പ്രധാന മന്ത്രി പ്രകടിപ്പിച്ചിരുന്നു . , ജമ്മു കശ്മീരിലെ നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ദുരവസ്ഥയിൽ ഇന്ന് നമ്മൾ ദു:ഖിതരാണ്, കശ്മീരി സഹോദരന്മാർക്കൊപ്പം നമ്മൾ നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നതായും ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ പാകിസ്ഥാന്റെ പരാതികൾ അവസാനിക്കുന്നില്ല.

ആർട്ടിക്കിൾ 370 പിൻവലിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലിന്റെ ആഴം കൂടിയിരുന്നു. പാകിസ്താനെ സംബന്ധിച്ചു നരേന്ദ്ര മോദി സർക്കാർ എടുത്ത ഈ തീരുമാനം ഒട്ടും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. പാകിസ്ഥാന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാണ് ഇന്ത്യയോട് സ്വീകരിച്ച നടപടികൾ രൂക്ഷമായിരുന്നു. ഇന്ത്യയുമായുള്ള പല ബന്ധങ്ങളും പാകിസ്ഥാൻ നിർത്തിവച്ചിരുന്നു. വ്യാപകമായ അക്രമങ്ങൾ നടത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ നടത്തിയിരുന്നു. . പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (12 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (16 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (25 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (30 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (34 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (36 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (43 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (48 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (57 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends