Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലാക്കിയത് എം.എ. യൂസഫലി

29 AUGUST 2019 03:56 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലാക്കി എം.എ. യൂസഫലി. ഇതോടെ വിമാനത്താവളം അദാനി ഗ്രൂപ്പിന് കിട്ടുമോ എന്ന സംശയം മാറുകയാണ്. സാങ്കേതിക നടത്തിപ്പ് ചുമതല സര്‍ക്കാരിനായിരിക്കും. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ഓഹരികള്‍ യൂസഫലിയാണ് സ്വന്തമാക്കിയത്. ഇതിന്റെ ചുവടുപറ്റിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലും യൂസഫലിക്ക് ഷെയര്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) കമ്ബനിയുടെ കീഴിലാകും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. നേരത്തെ ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അതില്‍ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിയാണ് സ്വന്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വകാര്യവത്കരണത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറിയത്. ടെന്‍ഡറില്‍ ടിയാലും പങ്കെടുത്തെങ്കിലും ക്വോട്ട് ചെയ്ത തുക ചെറുതായതാണ് സംസ്ഥാനം പിന്തള്ളപ്പെടാന്‍ കാരണം. കെഎസ്‌ഐഡിസിയുടെ കീഴിലാണ് ടിയാല്‍ കമ്ബനി രൂപീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു.

ഇതിന്റെ ചുവടുപിടിച്ചാണ് യൂസഫലിക്ക് വലിയൊരു ഷെയര്‍ നല്‍കി വിമാനത്താവള നടത്തിപ്പവകാശം തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നത്. നിലവില്‍ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ യൂസഫലിക്ക് 40%ത്തിലധികം ഓഹരിയുണ്ട്. തിരുവനന്തപുരത്തും ഷെയറെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങള്‍ സ്വന്തമാക്കിയ സ്വകാര്യ വക്തിയെന്ന ബഹുമതിയും യൂസഫലിക്ക് സ്വന്തം. 268 ഏക്കര്‍ സ്ഥലത്താണ് തിരുവനന്തപുരം വിമാനത്താവളം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി അദാനി ഗ്രൂപ്പ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിനു വഴങ്ങാന്‍ അദ്ദേഹം തയാറായില്ല.

സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ചെയര്‍മാന്‍ സ്ഥാനവും 26% ഓഹരിയും ലാഭവിഹിതവും നല്‍കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. തത്കാലം അക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.  വിഴിഞ്ഞം തുറമുഖ നിര്‍മാണം നടത്തുന്ന അദാനിക്ക് വിമാനത്താവളവും സ്വന്തമാക്കാനുള്ള പഴുതാകും അതെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രി അവരുടെ ആവശ്യം തള്ളിയത്. തുടര്‍ന്നാണ് യൂസഫലിക്ക് മുഖ്യ ഓഹരി നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനമായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (12 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (16 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (25 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (30 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (34 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (36 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (43 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (48 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (57 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends