''ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം'' പ്രണയത്തിന്റെ പേരിൽ ഭീഷണി നേരിടുന്നതായി യുവതി ; ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

പ്രണയത്തിന്റെയും പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണി നേരിടുന്നതായി വെളിപ്പെടുത്തി സമൂഹ മാധ്യമത്തില്‍ യുവതിയുടെ പോസ്റ്റ്. ഷെറീന സികെ എന്ന പ്രൊഫൈലിൽ നിന്നുമാണ് പോസ്റ്റ് വന്നിരിക്കുന്നത്. മലപ്പുറം സ്വദേശിയാണെന്നും തൃശൂരിലാണ് താമസമെന്നും ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ വ്യക്തമാക്കുന്നു. മതവിശ്വാസവും മതവിമർശനവുമാണ് പെൺകുട്ടി നേരിടുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. കെവിൻ വധക്കേസിനെ ഉദ്ധരിച്ചാണ് കുറിപ്പ് വന്നിരിക്കുന്നത്.
ഫേസ്ബുക് കുറിപ്പ് വായിക്കാം ;
ഞാൻ സേഫ് ആണ്...സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്.... മതവിശ്വാസവും മതവിമർശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം... പോലീസിൽ റിപ്പോർട്ട് ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി... ഫോൺ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നു... ചില സാങ്കേതിക പ്രശ്നങ്ങൾ എന്നെ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്തിരിച്ചു... കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരൻ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മർദിക്കുകയും ചെയ്തു... മതപണ്ഡിതൻ ആയ എന്റെ ഒരു സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നത് എന്നാണ്... കെവിൻ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീർക്കാൻ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്...
ഞാൻ ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം... പോലീസ് സ്റ്റേഷൻലേക്ക് പോവുകയാണ്... പരാതി കൊടുത്താൽ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉൾപ്പെടെ ഭീഷണി.. അതിനാൽ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും...
എന്ന്
ഷെറീന സി കെ
https://www.facebook.com/Malayalivartha


























