വയനാടിനെ തിരിച്ചുകൊണ്ടുവരാന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി വയനാട് എം.പി രാഹുല്‍ ഗാന്ധി; കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപ രാഹുല്‍ കൈമാറി

പ്രളയക്കെടുതിയില്‍ നിന്നും വയനാടിനെ തിരിച്ചുപിടിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി വയനാട് എം.പി രാഹുല്‍ ഗാന്ധി. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ രണ്ടാംഘട്ട സന്ദര്‍ശനത്തിന് ശേഷം മുക്കത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
വയനാടിനെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും അര്‍ഹമായതെല്ലാം നേടിയെടുക്കാന്‍ ഒപ്പമുണ്ടാകും. എം.പിയെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും വെറും എം.പിയായിട്ടല്ല നിങ്ങളുടെ സഹോദരനായും മകനായുമാണ് വയനാട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എം.പി ഓഫീസ് മുക്കത്ത് ഉദ്ഘാടനം ചെയ്ത ശേഷം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സംഘടനകളേയും വ്യക്തികളേയും അദ്ദേഹം ആദരിച്ചു.
വ്യാഴാഴ്ച തിരുവമ്ബാടിയിലെ ദുരിതബാധിതരെ കണ്ടതിന് ശേഷം കോഴിക്കോട് ജില്ലയിലെ വ്യാപാരികളുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. തുടര്‍ന്ന് മുക്കത്തെ എം.പി ഓഫിസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട്ടെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപയും ചടങ്ങില്‍വച്ച് രാഹുല്‍ കൈമാറി.
https://www.facebook.com/Malayalivartha


























