Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ എൻ ഐ എ യുടെ പരിശോധന .കേരളത്തിലും സുരക്ഷാ നിർദ്ദേശം

29 AUGUST 2019 07:04 PM IST
മലയാളി വാര്‍ത്ത


ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ എൻ ഐ എ യുടെ പരിശോധന . ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനായി കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.പരിശോധന നടക്കുന്ന മേഖലകളില്‍ തമിഴ്‌നാട് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ അടുത്ത മാസം 8 വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ് ഉള്ളത് . ഈ ദിവസം വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പോലീസ് അറിയിച്ചു.

അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പോലീസുകാരെയാണ് സുരക്ഷാ ഒരുക്കാനായി തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ കേരളം ,പുതുച്ചേരി , ഡൽഹി , കര്‍ണ്ണാടക, ആന്ധ്ര, ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലും ഭീകരാക്രമണ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്

രണ്ട് സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആക്രമണം നടത്താനാണ് ഭീകരരുടെ ഉദ്ദേശമെന്നും എൻ.ഐ.എ സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭീകരവാദ സംഘടനകളുടെ സന്ദേശങ്ങൾ ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ചു. കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.

പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി കമാന്‍റോകളോ, ഭീകരരോ തീരപ്രദേശങ്ങളിലൂടെ നുഴഞ്ഞ് കയറിയേക്കാമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം നിലനിൽക്കുന്നുണ്ട്

സാമുദായിക കലാപങ്ങളോ ഭീകരാക്രമണോ നടത്താന്‍ പാകിസ്താന്‍ ലക്ഷ്യമിടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ചെറു ബോട്ടുകളിലൂടെ ഗുജറാത്തിലെ കച്ച് വഴി ഭീകരർ ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തതില്‍ ബിഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്, വിവിധ സുരക്ഷ ഏജന്‍സികള്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ മുണ്ട്ര തീരത്തുള്ള കപ്പലുകള്‍ക്ക് വേണ്ട സുരക്ഷ ഏര്‍പ്പെടുത്തിയതായി അദാനി പോര്‍ട്ട്സ് വ്യക്തമാക്കി. അതേസമയം കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പാകിസ്ഥാന്‍ സൈനീക വക്താവ് അറിയിച്ചു. 290 കിലോമീറ്റര്‍ ദൂര പരിധിയുളള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഗസ്നവി എന്ന മിസൈലാണിതെന്നും, പരീക്ഷണം വിജയകരമായിരുന്നുവെന്നും പാക് സൈനിക വക്താവ് അറിയിച്ചു.എന്നാൽ ഏതു തരത്തിലുള്ള ആക്രമണവും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ ‌ഇന്ത്യ പാകിസ്താന്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കെ, പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തിയത് ഇന്ത്യ ഗൌരവമായാണ് കാണുന്നത്. അതെ സമയം ഇസ്രായേലില്‍ നിന്ന് വീര്യം കൂടിയ 100 സ്‌പൈസ് ബോംബുകൾ കൂടി അടുത്തമാസം പകുതിയോടെ ഇന്ത്യയിൽ എത്തും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (12 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (16 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (25 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (30 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (34 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (36 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (43 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (48 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (57 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends