Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നവജാതശിശുക്കളുടെ ഭാരക്കുറവ് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി... സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

30 AUGUST 2019 07:45 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി.ഡി.എസ്.സി.എ.എസ്. സോഫ്റ്റുവെയര്‍ ഉദ്ഘാടനവും തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
മിക്കവാറും കാര്യങ്ങളില്‍ നാം മുന്നിലാണ് നില്‍ക്കുന്നതെങ്കിലും നവജാതശിക്കുക്കളുടെ ഭാരക്കുറവ് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നവജാത ശിശുക്കളുടെ കുറഞ്ഞ മരണ നിരക്കില്‍ കേരളം മുന്നിലാണെങ്കിലും നവജാതശിക്കുക്കളുടെ ഭാരത്തിന്റെ കാര്യത്തില്‍ നമ്മുടെ തൊട്ടു കിടക്കുന്ന സംസ്ഥാനത്തിന്റെ പുറകിലാണ്. നമ്മളിത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലുടനീളം സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട പദ്ധതിയാണ് സമ്പുഷ്ട കേരളം.
എത്രയോ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടും കുട്ടികളിലും സ്ത്രീകളിലും എത്താത്തതാണ് അവരുടെ ആരോഗ്യം പൂര്‍ണമായും സംരക്ഷിക്കാന്‍ കഴിയാത്തത്. അതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ പോഷണ്‍ അഭിയാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചപ്പോള്‍ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക, പൊണ്ണത്തടി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സമ്പുഷ്ട കേരളം എന്ന വിപുലമായ പദ്ധതി ആവിഷ്‌ക്കരിച്ചത്. വിവിധ വകുപ്പുകളിലായി ഒട്ടേറെ കാര്യങ്ങള്‍ ഗര്‍ഭിണികള്‍ക്കും പിഞ്ചു കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടും അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നില്ല എന്ന് ഒട്ടേറെ അനുഭവത്തിലൂടെ കാണുന്നുണ്ട്.
ഈ രാജ്യത്തുടനീളം പരിശോധിക്കുമ്പോള്‍ വലിയ തോതിലുള്ള ശിശുമരണ നിരക്ക് കാണാന്‍ സാധിക്കും. കേരളം ആരോഗ്യ സൂചികയില്‍ പല കാര്യങ്ങളിലും മുന്നിലാണെങ്കിലും കുറേക്കൂടി മെച്ചപ്പെട്ട സൂചകങ്ങളുണ്ടാകാന്‍ പ്രവര്‍ത്തിക്കേണ്ടതാണ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും വലിയ തോതില്‍ കുറയ്ക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

എല്ലാ പൗരന്‍മാരും ഒരുപോലെ ആരോഗ്യ പൂര്‍ണരായിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കുന്ന സ്മാര്‍ട്ട് ഫോണിലൂടെ കാസ് (ഇഅട) സിസ്റ്റം ആവിഷ്‌ക്കരിക്കുന്നതിലൂടെ ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കേന്ദ്രത്തിനും സംസ്ഥാനത്തിനും കൃത്യമായി അറിയാന്‍ സാധിക്കും. ഇതിലൂടെ സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്താന്‍ കഴിയുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും പോഷകാഹാര കുറവ് പരിഹരിക്കുവാന്‍ രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിച്ച പോഷന്‍ അഭിയാനിലൂടെ സാധിക്കുന്നതാണ്. ഇതില്‍ കേരളം മികച്ച പ്രവര്‍ത്തനം നടത്തിയതിനാല്‍ പോഷണ്‍ അഭിയാന്‍ പുരസ്‌കാരവും നല്‍കി.

സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി 14 ജില്ലകളിലും വണ്‍സ്‌റ്റോപ്പ് സെന്ററുകള്‍ സ്ഥാപിക്കുന്നതാണ്. ഓരോ ഗ്രാമത്തിലും മാസത്തിലൊരിക്കലെങ്കിലും ശുചീകരണപോഷകാഹാര ദിനം ആചരിക്കേണ്ടതാണ്. ഇതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പിന്തുണയും അഭ്യര്‍ത്ഥിക്കുകയാണ്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (11 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (15 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (24 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (29 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (33 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (35 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (42 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (47 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (56 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends