Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

യുഎഇയില്‍ വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ ചക്രശ്വാസം വലിക്കുമ്പോള്‍ തുഷാറിന്റെ രാഷ്ട്രീയ ജീവിതത്തിനുതന്നെ തിരിച്ചടിയാകുന്ന കരുനീക്കങ്ങള്‍ കേരളത്തില്‍... പിണറായിയുടെ മുന്നില്‍ തുഷാര്‍ തെറ്റുകാരനാണെന്നുള്ളതിന്റെ തെളിവുകള്‍ നിരത്താന്‍ രംഗത്തെത്തി നാസില്‍ അബ്ദുള്ളയുടെ സുഹൃത്തുക്കള്‍

30 AUGUST 2019 09:00 AM IST
മലയാളി വാര്‍ത്ത

അങ്ങ് യുഎഇയില്‍ വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ ചക്രശ്വാസം വലിക്കുമ്പോള്‍ തുഷാറിന്റെ രാഷ്ട്രീയ ജീവിതത്തിനുതന്നെ തിരിച്ചടിയാകുന്ന കരുനീക്കങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. തുഷാര്‍ ജയിലിലായി എന്നു കേട്ടപ്പോള്‍ ആദ്യം പറന്നെത്തിയത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അതേ പിണറായിയുടെ മുന്നില്‍ തന്നെ തുഷാര്‍ തെറ്റുകാരനാണെന്നുള്ളതിന്റെ തെളിവുകള്‍ നിരത്താന്‍ രംഗത്തെത്തിയിരിക്കുകയാണ് നാസില്‍ അബ്ദുള്ളയുടെ സുഹൃത്തുക്കള്‍. പ്രവാസി മലയാളി നാസില്‍ അബ്ദുള്ളക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും അടങ്ങുന്ന സംഘം മുഖ്യമന്ത്രിയെ കാണും.
നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍ എന്‍ജിനീയറിംഗ് കോളേജിലെ അലുമ്‌നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. നാസിലിനും കുടുംബത്തിനും നീതി കിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നാസില്‍ ഇടതുപക്ഷ അനുഭാവിയാണ്. മുഖ്യമന്ത്രി പക്ഷം പിടിച്ചിട്ടില്ല. തുഷാറിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ വിശദീകരിച്ചു. കോളേജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാസിലിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. കേസ് കോടതിയില്‍ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു നാസിലിന്റെ സുഹൃത്തുക്കള്‍. അതേസമയം, തുഷാര്‍ വെള്ളാപള്ളിക്കെതിരായ വണ്ടി ചെക്ക് കേസില്‍ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയും ഫലം കണ്ടില്ല. തുഷാറിന്റെയും പരാതിക്കാരന്‍ നാസിലിന്റേയും സുഹൃത്തുക്കള്‍ തമ്മിലാണ് ചര്‍ച്ച നടത്തിയത്. ആറുകോടി രൂപവേണമെന്ന നിലപാടില്‍ പരാതിക്കാരന്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ആദ്യഘട്ടത്തില്‍ സഹായവാഗ്ധാനവുമായി എത്തിയ പല പ്രമുഖരും പിന്മാറിയതും തുഷാര്‍ ക്യാമ്പിന് ക്ഷീണമുണ്ടാക്കി. വരുന്ന മൂന്ന് ദിവസം കോടതി അവധിയായ സാഹചര്യത്തില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. കേസ് അവസാനിപ്പിക്കാതെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല.അതേസമയം തുഷാര്‍ വെള്ളാപ്പള്ളിക്ക് ജയില്‍മോചിതനാകാന്‍ ജാമ്യത്തുക നല്‍കി എന്നതുമാത്രമാണ് ചെക്ക് കേസില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്കുള്ള ഏക ബന്ധമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. അതല്ലാതെ യൂസഫലി ഈ കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും ഓഫീസ് അറിയിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ ഒരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളൂവെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.

അതേസമയം തുഷാര്‍ വെള്ളാപ്പള്ളിയോടുള്ള വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലല്ല അദ്ദേഹത്തിന്റെ ജയില്‍മോചനത്തിന് ഇടപെട്ടതെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുഷാര്‍ എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. തുഷാറിനെപ്പോലെയൊരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നകാര്യം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തേ പുറത്തുവന്നതാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്‍.ഡി.എ. കണ്‍വീനര്‍കൂടിയായ തുഷാറിന്റെ ജയില്‍മോചനത്തിന് ഇടപെട്ടതു സംബന്ധിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയിലില്‍ക്കഴിഞ്ഞ ഒരുപാട് ആളുകളുടെ കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള തടവുകാരില്‍ വിട്ടയക്കാനാകുന്നവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് അനുകൂലമായ നിലപാട് അദ്ദേഹം എടുക്കുകയും ചെയ്തിരുന്നു. വിദേശത്ത് ജയിലില്‍ കിടക്കുന്നവരും കേസ് നേരിടുന്നവരുമായ അളുകള്‍ക്ക് നിയമസഹായം നല്‍കുന്നതിന് നിയമസഹായ സെല്‍ രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തിവരുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഗോകുലം ഗോപാലന്റെ മകന്റെ മോചനത്തിന് ഇടപെടുമോയെന്ന ചോദ്യത്തിന് 'വരട്ടെ...' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (4 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (11 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (15 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (24 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (29 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (33 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (35 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (42 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (47 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (56 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends