ഉഗ്രവിഷമുള്ള അണലിയെയും കൊണ്ട് ബൈക്കില്‍ സഞ്ചരിച്ചത് 12 കിലോമീറ്റര്‍... വിളക്കുകളുടെ വെളിച്ചത്തില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ എന്തോ തൂങ്ങി കിടക്കുന്നത് ശ്രദ്ദയില്പ്പെട്ടതോടെ ചാടി ഇറങ്ങിയത് രക്ഷയായി!! സംഭവം കുളത്തൂരിൽ

ചീരമ്ബത്തൂര്‍ സ്വദേശി സുനിലിനൊപ്പമാണ് പാമ്ബ് കൂടെ കൂടിയത്. പെരിന്തല്‍മണ്ണയില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനില്‍. വീട്ടില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കും പരിസരങ്ങളിലേക്കുമെല്ലാം സഞ്ചരിച്ച അധ്യാപകന്റെ ബൈക്കില്‍ സഹയാത്രികനായി ഉഗ്രവിഷമുള്ള അണലി പാമ്ബ്. ഈ 'വിഷസഹയാത്രികന്‍' 12 കിലോമീറ്റര്‍ ദൂരമാണ് അധ്യാപകന്റെ കൂടെ കൂടിയത്. കൊളത്തൂര്‍ ഓണപ്പുടയിലെത്തിയപ്പോഴാണ് ടൗണിലെ തെരുവു വിളക്കുകളുടെ വെളിച്ചത്തില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ എന്തോ തൂങ്ങി കിടക്കുന്നത് സുനിലിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് അണലി പാമ്ബാണെന്ന് തിരിച്ചറിഞ്ഞതോടെ ബൈക്ക് നിര്‍ത്തി സുനില്‍ ചാടിയിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് ബൈക്കില്‍നിന്നും ഒടുവില്‍ പാമ്ബിനെ നീക്കം ചെയ്തത്.
https://www.facebook.com/Malayalivartha


























