ആലുവ ദേശീയപാതയില്‍ മുട്ടത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു... നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയപാതയില്‍ മുട്ടത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച കാറില്‍ തട്ടാതിരിക്കാന്‍ കെഎസ്ആര്‍ടി ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha


























