കൊച്ചിയിൽ പ്രണയിച്ച യുവാവിനെ കബളിപ്പിച്ച് നിരവധി തവണ പണം കൈക്കലാക്കി; വീണ്ടും ആവശ്യപ്പെട്ട പണം നൽകാൻ തയ്യാറാകാതെ വന്നതോടെ തന്നെ പീഡിപ്പിച്ചെന്ന് കള്ളക്കഥ മെനഞ്ഞ യുവതിയെ ശാസിച്ച് വനിതാ കമ്മീഷന്

കൊച്ചിയിൽ ആണ്‍സുഹൃത്തിനെതിരെ വ്യാജ പീഡന പരാതി നൽകിയ യുവതിയെ ശാസിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍. ആവശ്യപ്പെട്ട പണം നല്‍കാത്തതിന് വ്യാഴാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന അദാലത്തിലാണ് യുവാവ് തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി എത്തുന്നത്. യുവാവില്‍ നിന്നും പണം തട്ടാനുള്ള ഇവരുടെ അടവാണിതെന്ന് ചോദ്യം ചെയ്യലില്‍ കമ്മീഷന് ബോധ്യപ്പെട്ടു.
ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു ഇവര്‍ രണ്ടുപേരും. ഈ അടുപ്പം മുതലാക്കി യുവാവിനോട് ഇവര്‍ പലതവണ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കബളിപ്പിക്കാന്‍ ഉള്ള ശ്രമമാണിതെന്ന് മനസിലാക്കിയ ഇയാള്‍ പണം നല്‍കാന്‍ തയാറായില്ല. ഇതില്‍ പ്രകോപിതയായി യുവതി വനിതാ കമ്മീഷനെ വ്യാജ പരാതിയുമായി സമീപിക്കുകയായിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ യുവതിയെ ശാസിച്ച് വിട്ടയച്ചു. വ്യാജ പരാതിയിലൂടെ പുരുഷന്മാരെ ദ്രോഹിക്കുന്നത് ഒരു വിധത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























