കുടിച്ച് ലക്ക്കേട്ടതോടെ സംഭവം കയ്യിന്ന് പോയി... ഭാര്യയും മക്കളും ഉറങ്ങി കിടന്ന തക്കം നോക്കി വീടിന് തീയിട്ട് ഗൃഹനാഥൻ; വീടാകെ തീപിടിച്ചതോടെ ഭാര്യയും മക്കളും ജീവനും കൊണ്ടോടിയത് രക്ഷയായി

ഇന്നലെ രാത്രി 8.15ഓടെയായിരുന്നു സംഭവം. മേസ്തിരി പണിക്കാരനായ മനോഹരന്‍ ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി കിടക്കകള്‍ക്കു തീയിടുകയായിരുന്നു. കിടക്കയില്‍ നിന്നു തീ പടര്‍ന്നാണ് കട്ടിലും വയറിങ്ങും കത്തിനശിച്ചത്. മദ്യപിച്ച് ലഹരി തലയ്ക്ക് പിടിച്ചതോടെ വീടിന് തീയിട്ട് ഗൃഹനാഥന്റെ ക്രൂരത. വീടാകെ തീപിടിച്ചതോടെ ഭാര്യയും മക്കളും ജീവനും കൊണ്ടോടി. കട്ടിലും കിടക്കയും വീടിന്റെ വയറിങുള്‍പ്പടെയുള്ളവ തീപിടുത്തത്തില്‍ കത്തി നശിച്ചു. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ഭാഗത്തു താഴത്തു പുത്തന്‍തറ മനോഹരനാണ് (46) വീടിനു തീയിട്ടതെന്ന് പോലീസ് പറയുന്നു. ഭാര്യ മിനിയും മക്കളും ജീവന്‍ ഭയന്ന് സമീപത്തെ ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുട്ടുചിറയില്‍ നിന്ന് അഗ്നിശമന സേനയും കടുത്തുരുത്തി പോലീസും എത്തിയാണ് തീയണയ്ക്കാന്‍ ആരംഭിച്ചത്. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമനസേന ഒടുവില്‍ തീയണച്ചു. തീയിട്ടതിനു ശേഷം സ്ഥലംവിട്ട മനോഹരനെ പിടികൂടാനായില്ലെന്നു പോലീസ് പറയുന്നു. കുടുംബകലഹം പതിവായതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മനോഹരന്‍ വീട്ടില്‍ പ്രവേശിക്കരുതെന്നു കോടതി ഉത്തരവുള്ളതായും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























