മുത്തൂറ്റ് ജീവനക്കാരിയ്ക്ക് സി ഐ ടി യു പ്രവര്‍ത്തകരുടെ ഭീഷണി

കോട്ടയത്ത് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരിയ്ക്ക് നേരെ സി ഐ ടി യു പ്രവര്‍ത്തകരുടെ ഭീഷണി. ഓഫീസ് തുറന്നാല്‍ കൈയ്യും കാലും വെട്ടി ദൂരെ കളയുമെന്നാണ് ഭീഷണി. മുത്തൂറ്റ് ഫിനാസിന്റെ ശാഖ തുറക്കാനെത്തിയവര്‍ക്ക് നേരെയാണ് സി ഐ ടി യു പ്രവര്‍ത്തകരുടെ അതിക്രമം. ഓഫീസ് തുറക്കാന്‍ ശ്രമിച്ചാല്‍ വീട്ടുകാരെയും ഉപദ്രവിക്കുമെന്നും പറയുന്നു.
പൊലീസിനെ വിളിക്കുമെന്ന് പറയുന്ന ജീവനക്കാരിയോട് പൊലീസിനെയോ പട്ടാളത്തെയോ വിളിക്കാനും , താന്‍ പതിനഞ്ച് കേസില്‍ ഇപ്പോള്‍ തന്നെ പ്രതിയാണെന്നും സി ഐ ടി യു പ്രവര്‍ത്തകന്‍ പറയുന്നു . ഒപ്പം ഫോണ്‍ തല്ലി പൊട്ടിക്കുമെന്ന ഭീഷണിയുമുണ്ട് .
https://www.facebook.com/Malayalivartha
























