ജൂതമുത്തശ്ശി സാറാ കോഹന്‍ വിടവാങ്ങി....... കേരളത്തില്‍ താമസിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു സാറ.

എറണാകുളം മട്ടാഞ്ചേരിയിലെ ഏറ്റവും പ്രായം കൂടിയ യഹൂദ വനിതാ സാറാ ജോക്കബ് കോഹൻ നിര്യാതയായി. ജൂതമുത്തശ്ശിയ്ക് 96 വയസ്സായിരുന്നു.സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മട്ടാഞ്ചേരി ജൂത ടൗണില്‍ നടക്കും. കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ജേക്കബ് കോഹന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചിരുന്നു.
മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന നാല് കുടുംബങ്ങളിലായുള്ള അഞ്ച് ജൂതരിൽ ഏക യഹൂദ വനിതയായിരുന്നു സാറ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറാ കോഹൻ വോട്ട് ചെയ്യാൻ എത്തിയിരുന്നു. യഹൂദ വനിതയായ സാറയുടെ ജീവിതം മാധ്യമങ്ങളിലടക്കം വാർത്തയായതാണ്.
https://www.facebook.com/Malayalivartha
























