നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്.. ആവേശത്തോടെ ചുണ്ടന്‍വള്ളങ്ങളുമായി ജലരാജാക്കന്മാര്‍ ഒരുങ്ങി, 23 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കും, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥി

പ്രളയം കാരണം മാറ്റി വെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് . പുന്നമടക്കായലില്‍ ചുണ്ടന്‍വള്ളങ്ങളുമായി ജലരാജാക്കന്മാര്‍ ഒരുങ്ങികഴിഞ്ഞു. ആലപ്പുഴയെ ആവേശത്തിലാക്കുന്ന ഈ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് പുന്നമടക്കായലില്‍ നടക്കും. ഈ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍തെണ്ടുല്‍ക്കറാണ്.
രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമാവും. ഉച്ചയ്ക്ക് 2നു പുന്നമടക്കായലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിബിഎല്ലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നെഹ്‌റു ട്രോഫി ജലമേളയും ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും ഉദ്ഘാടനച്ചടങ്ങുകളും നടക്കും. ഉദ്ഘാടന ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. 4 മുതല്‍ 5 വരെ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും.
https://www.facebook.com/Malayalivartha
























