എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പാലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും മാണി സി. കാപ്പന്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നടത്തുക.
അതിന്റെ ഭാഗമായി പാലാ ടൗണിലെ വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. അടുത്ത മൂന്നു ദിവസം പഞ്ചായത്ത് കണ്‍വന്‍ഷനും, നാലാം തീയതി നിയോജകമണ്ഡലം കണ്‍വന്‍ഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























