സംസ്ഥാനത്ത് ഫ്‌ലക്‌സ് നിരോധിച്ചു... സര്‍ക്കാര്‍ സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തെരഞ്ഞെടുപ്പ് പ്രചാരണം, മറ്റ് പരസ്യങ്ങള്‍ തുടങ്ങി യാതൊരുവിധ പ്രചാരണങ്ങള്‍ക്കും പി.വി.സി ഫ്‌ലക്‌സ് ഉപയോഗിക്കാന്‍ പാടില്ല

സംസ്ഥാനത്ത് ഫ്‌ലക്‌സ് നിരോധിച്ചു... സര്‍ക്കാര്‍ സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തെരഞ്ഞെടുപ്പ് പ്രചാരണം, മറ്റ് പരസ്യങ്ങള്‍ തുടങ്ങി യാതൊരുവിധ പ്രചാരണങ്ങള്‍ക്കും പി.വി.സി ഫ്‌ലക്‌സ് ഉപയോഗിക്കാന്‍ പാടില്ല. ഫ്‌ലക്‌സിന്റെ നിര്‍മാണവും ഉപയോഗവും ക്രമാതീതമായി തുടരുകയും ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
പുനരുപയോഗിക്കാന്‍ കഴിയുന്ന പോളി എഥിലീന്‍, കോട്ടണ്‍ തുണി, പേപ്പര്‍ മുതലായ വസ്തുക്കള്‍ ഫ്‌ലക്‌സിനു പകരമായി പ്രചാരണത്തിന് ഉപയോഗിക്കാം. എന്നാല്‍, പ്ലാസ്റ്റിക് പൊതിഞ്ഞ തുണികള്‍ ഉപയോഗിക്കരുത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഫ്‌ലക്‌സ് നിരോധനത്തിന്റെ പ്രായോഗികത പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയ ശേഷം നിരോധനം സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഫ്‌ലക്‌സ് പ്രിന്റിങ് മേഖലയിലെ സംഘടനകളുമായും മറ്റ് വിദഗ്ധരുമായും ചര്‍ച്ചയും നടത്തിയിരുന്നു.
L
https://www.facebook.com/Malayalivartha
























