Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നടുഭാഗം ചുണ്ടന്‍ അവശ്വസനീയമായ വേഗതയില്‍ കുതിച്ചുനീങ്ങി ഫിനിഷിംഗ് പോയിന്റ് കടന്ന് ഒന്നാംസ്ഥാനത്തെത്തിയപ്പോൾ നെഹ്രു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. പ്രധാനമന്ത്രയേയും വഹിച്ചുകൊണ്ട് വള്ളം ജട്ടിയിലേക്ക് നീങ്ങി..ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്റു ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കയ്യൊപ്പും ചാർത്തി കേരളത്തിലേക്ക് അയച്ചു. അങ്ങനെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേളയ്ക്ക് 1954ൽ തുടക്കമായി. അദ്ദേഹത്തിന്റെ മരണശേഷം അതു നെഹ്റു ട്രോഫിയായി

31 AUGUST 2019 12:49 PM IST
മലയാളി വാര്‍ത്ത

നെഹ്രുട്രോഫി വള്ളംകളി എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലില്‍ നടത്താറുള്ളത്. മഴക്കെടുതിയും പ്രളയ സാധ്യതയും മൂലമാണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67ാമത് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.

നെഹ്‌റു ട്രോഫി ബോട്ട് റേസിൽ ഏറ്റവും മികവ് പുലർത്തുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങളായിരിക്കും ഇനി കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്നതാണ് ഇത്തവണത്തെ നെഹ്‌റു ട്രോഫിയുടെ ഏറ്റവും വലിയ പ്രത്യേകത.
കേരള ബോട്ട് ലീഗ് ഈ വർഷം ആരംഭിക്കും. നെഹ്‌റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം

ചരിത്രത്തിൽ ഏറ്റവുമധികം വള്ളങ്ങൾ പങ്കെടുക്കുന്ന വർഷമാണിത്– 79 എണ്ണം. ചുണ്ടൻ വള്ളങ്ങൾ- 24 (നാലെണ്ണം പ്രദർശന മത്സരം) ചുരുളൻ– 4, ഇരുട്ടുകുത്തി– 29 (എ ഗ്രേഡ്– 4, ബി ഗ്രേഡ്– 15, സി ഗ്രേഡ് 10), വെപ്പ്– 16 (എ ഗ്രേഡ്– 10, ബി ഗ്രേഡ് – 6), തെക്കനോടി– 6 (തറ– 3, കെട്ട്– 3). കഴിഞ്ഞ വർഷം 81 വള്ളങ്ങൾ റജിസ്റ്റർ ചെയ്തെങ്കിലും പ്രളയത്തെ തുടർന്നു മാറ്റിവച്ചപ്പോൾ 9 എണ്ണം പിന്മാറുകയായിരുന്നു.

അറുപത്തിയേഴു വർഷം മുൻപ് കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് കുട്ടനാട് കാണാൻ മോഹം. സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന മേഖലയെന്നതായിരുന്നു ആഗ്രഹത്തിനു പിന്നിലെ കാരണം. കോട്ടയത്ത് എത്തിയ അദ്ദേഹം ജലമാർഗം ആലപ്പുഴയ്ക്കു പോകാന്‍ തീരുമാനിച്ചു.

" ഡൊറോത്തി " എന്ന വിശേഷാല്‍ ബോട്ടിലായിരുന്നു യാത്ര ..ബോട്ട് മണ്ഡപത്തിൽ എത്തിയപ്പോൾ അന്ന് 63 വയസ്സായിരുന്ന നെഹ്രുവിനു ആദര സൂചകമായി 63 തവണ ഔദ്യോഗിക വെടിമുഴക്കം.. ഭാരവാഹികള്‍ നെഹ്രുവിനെ ഹാരാര്‍പ്പണം ചെയ്തു... പണ്ഡിറ്റ് ജി സ്വതസിദ്ധമായ പുഞ്ചിരിയോടെ മണ്ഡപത്തില്‍ ഇരുന്നു. കതിര്‍മണികള്‍ കോര്‍ത്തുണ്ടാക്കിയ ഹാരം അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടു. അച്ഛനൊപ്പമുണ്ടായിരുന്ന മകള്‍ ഇന്ദിര പ്രിയദര്‍ശിനിക്ക് സമ്മാനമായി നെന്മണികള്‍ കൊണ്ടൊരു ചെറിയചെപ്പ് . ഒപ്പമുണ്ടായിരുന്ന അവരുടെ കുട്ടികള്‍ക്ക്, സഞ്ജയിനും രാജീവിനും, കതിര്‍ കുലകള്‍ കൊണ്ടൊരു ബൊക്കെ..

ഇതിനും പുറമെ പൗരപ്രമുഖർ എത്തുമ്പോൾ ആനയെയും മറ്റും എഴുന്നള്ളിക്കാറുള്ളതുപോലെ നെഹ്റുവിനെ സ്വാഗതം ചെയ്യാൻ കുട്ടനാട് പുറത്തിറക്കിയത് കായലിലെ ‘കരിവീരന്മാരായ 9 ചുണ്ടൻ വള്ളങ്ങളെ ആയിരുന്നു .
ഇവ പൊരുതിമുന്നേറുന്ന കാഴ്ച അദ്ദേഹത്തെ വളരെ ആനന്ദിപ്പിച്ചു.

വള്ളങ്ങള്‍ പവലിയന് സമീപം എത്താറായപ്പോള്‍ ആരാധ്യനായ അതിഥി കസേരയില്‍ നിന്നെഴുന്നേറ്റു. ചെറുമക്കളായ സഞ്ജയനേയും രാജീവിനേയും ചേര്‍ത്തു പിടിച്ചുകൊണ്ട് വിരലുകള്‍ ചൂണ്ടി ആ മുത്തച്ഛന്‍ പറഞ്ഞു ! "അതാ വരുന്നു........"

വള്ളങ്ങള്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തിച്ചേരുകയായിരുന്നു. തുല്യശക്തികള്‍ ആധിപത്യത്തിനു വേണ്ടി പരസ്പരം മല്‍സരിക്കുന്ന ആ കാഴ്ചയിൽ നെഹ്രു തുഴക്കാരുടെ താളത്തിനൊത്ത് ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങി. കായല്‍ക്കരയില്‍ കരഘോഷങ്ങള്‍ മുഴങ്ങി.
നടുഭാഗം ചുണ്ടന്‍ അവശ്വസനീയമായ വേഗതയില്‍ കുതിച്ചുനീങ്ങി ഫിനിഷിംഗ് പോയിന്റ് കടന്ന് ഒന്നാംസ്ഥാനത്തെത്തിയപ്പോൾ അന്നത്തെ ജില്ലാ കളക്ടറായിരുന്ന കേരളവര്‍മ്മ മൈക്കിലൂടെ മത്സരത്തിന്റെ ഫലങ്ങള്‍ അറിയിച്ചു. നടുഭാഗത്തിന്‍െറ ക്യാപ്റ്റന്‍ മാത്തു ചാക്കോ പണ്ഡിറ്റ് ജിയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി.

അതിനുശേഷം എല്ലാ ചുണ്ടന്‍ വള്ളങ്ങളും ആലപ്പുഴ ബോട്ടുജെട്ടിയിലേക്ക് നീങ്ങി്. വി.ഐ.പി പവലിയനു മുന്നിലെത്തിയപ്പോള്‍ തുഴക്കാര്‍ ഉത്സാഹഭരിതരായി അവരുടെ മെയ് വഴക്കങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

തുഴക്കാരുടെ പ്രകടനത്തില്‍ ആവേശഭരിതനായി നെഹ്രു എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ച് നടുഭാഗം ചുണ്ടനിലേക്ക് ചാടിക്കയറി. പ്രധാനമന്ത്രയേയും വഹിച്ചുകൊണ്ട് വള്ളം ജട്ടിയിലേക്ക് നീങ്ങി..ഡൽഹിയിൽ മടങ്ങിയെത്തിയ നെഹ്റു ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ വെള്ളിയിൽ തീർത്ത കപ്പിൽ സ്വന്തം കയ്യൊപ്പും ചാർത്തി കേരളത്തിലേക്ക് അയച്ചു. അങ്ങനെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി ജലമേളയ്ക്ക് 1954ൽ തുടക്കമായി. അദ്ദേഹത്തിന്റെ മരണശേഷം അതു നെഹ്റു ട്രോഫിയായി

ഇന്ന് 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞു... സ്റ്റാർട്ടിംഗ് പോയിന്റിലെ ട്രാക്കുകളും, ഫിനിംഷിംഗ് പോയന്റിലെ ഫോട്ടോ ഫിനിഷിംഗ് സംവിധാനവും അടക്കം എല്ലാം സുസജ്ജമാണ്.. മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും എത്തും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 minutes ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (24 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (50 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (57 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (1 hour ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

Malayali Vartha Recommends