എല്ലാ മാധ്യമങ്ങള്‍ക്കും ജലോത്സവത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമാക്കും... നെഹ്‌റുട്രോഫി വള്ളംകളി സംപ്രേക്ഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

എല്ലാ മാധ്യമങ്ങള്‍ക്കും ജലോത്സവത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്നും നെഹ്‌റു ട്രോഫി വള്ളംകളി സംപ്രേക്ഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്തര്‍ദേശീയ മാധ്യമങ്ങളെ കൊണ്ടുവന്നത് വള്ളംകളിയുടെ വാണിജ്യവല്‍ക്കരണം ലക്ഷ്യംവച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ തുടക്കം മുതല്‍ എല്ലാം സുതാര്യമാണ്. കുറവുകള്‍ ഉണ്ടെങ്കില്‍ വരും വര്‍ഷങ്ങളില്‍ പരിഹരിക്കുമെന്നും സര്‍ക്കാരിന്റെ ലക്ഷ്യം വള്ളംകളിയെ അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























