മദ്യവില്‍പ്പന എക്‌സിക്യൂട്ടീവ് വേഷത്തില്‍ ... പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍...

പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍. വിരാജ്‌പേട്ട സ്വദേശി എം.എം. അശോകയെ (46) യാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ പയ്യാവൂര്‍ ടൗണില്‍ വച്ച് പിടികൂടുകയായിരുന്നു.
എക്‌സിക്യൂട്ടീവ് വേഷത്തിലാണ് സംശയിക്കാതിരിക്കാന്‍ ഇയാള്‍ മദ്യവുമായി എത്തുന്നത്. വീരാജ്‌പേട്ടയില്‍ നിന്ന് ഏജന്റ് മുഖേന എത്തിക്കുന്ന മദ്യം കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വില്‍പന നടത്താറുള്ളതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























