വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി

വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയിലാണ് വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ സജിത മാത്രമുളളപ്പോഴായിരുന്നു അക്രമം നടന്നത്. . ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികൾ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിതയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. പക്ഷേ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും നെന്മാറ പൊലീസ് പറഞ്ഞു .കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെയും അക്രമ കാരണവും വ്യക്തമല്ല.
https://www.facebook.com/Malayalivartha























