വീണിടം വിദ്യയാക്കി യുവാവ് ; വീണ കുഴി തന്നെ പ്രതിഷേധ ഇടമാക്കി ; സംഭവം ഇങ്ങനെ

റോഡിലൂടെ പോകവേ കുഴിയിൽ വീണു. പിന്നെ ഒട്ടും വൈകിയില്ല അവിടം തന്നെ പ്രധിഷേധ കളമാക്കി യുവാവ്. റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് അതേ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. 'താങ്ക് യു കൊച്ചി, പി.ഡബ്ല്യൂ.ഡി & കോര്‍പ്പറേഷന്‍' എന്ന ബാനര്‍ പിടിച്ചാണ് യുവാവിന്റെ പ്രതിഷേധം അരങ്ങേറിയത് . വാഹനം ഘട്ടറില്‍ വീണതിനെ തുടര്‍ന്നായിരുന്നു ഇദേഹത്തിന്റെ കാലിന് പരുക്കേറ്റിരുന്നു. വൈറ്റില ജംഗ്ഷന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
'കൊച്ചിയിലെ കുഴിയില്‍ ജീവിതം ധന്യമാവും. എല്ലാം അധികൃതരുടെ പുണ്യം' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്ക് വച്ചത്. ഇതിനോടകം സംവിധായകന്‍ ആഷിഖ് അബു അടക്കം മൂവായിരത്തിലധികം പേര്‍ ചിത്രം ഷെയര്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. നിരവധി പേര്‍ യുവാവിനെ പിന്തുണ അറിയിക്കുയുണ്ടായി. പുതിയതായി നിര്‍മിച്ച റോഡുകള്‍ കനത്ത മഴയില്‍ തകര്‍ന്ന നിലയിലാണ്. കുഴിയില്‍ വീണ് അപകടങ്ങള്‍ കൂടുമ്പോഴും നടപടി സ്വീകരിക്കാന്‍ കോര്‍പ്പറേഷനോ പി.ഡബ്ല്യൂ.ഡിയോ മെനക്കെടുന്നില്ല എന്ന ആക്ഷേപം ഉയരുകയാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് അപകടത്തിന് വഴിവച്ച കുഴിയിലിരുന്നു കൊണ്ട് തന്നെ യാത്രക്കാരന്‍ പ്രതിഷേധിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























