ശബരിമല സ്ത്രീ പ്രവേശനം... സി.പി.എമ്മിനെതിരെ ബിന്ദു അമ്മിണി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ഇരട്ട നിലപാടാണെന്ന് രൂക്ഷമായി വിമര്‍ശിച്ച് ബിന്ദു അമ്മിണി രംഗത്ത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് സി.പി.എമ്മാണെന്ന് അവകാശപ്പെടുമ്‌ബോള്‍ എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. ഇത് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി.സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ സ്ഥലങ്ങള്‍ എങ്ങനെ നിര്‍വചിക്കാം എന്ന വിഷയത്തിലെ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ സി.പി.എമ്മുകാരിയാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തനിക്ക് പാര്‍ട്ടിയുമായോ സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും ബിന്ദു പറഞ്ഞു.
https://www.facebook.com/Malayalivartha

























