പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും...

പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി. നാളെ ഉച്ചയോടെ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി ആരെന്ന് നാളെ യുഡിഎഫ് നേതാക്കളെ അറിയിക്കും. ചിഹ്നത്തിന്റെ കാര്യം ശുഭകരമായി അവസാനിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
അതേസമയം, പാലായില്‍ നിഷാ ജോസ് കെ.മാണി സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന് ജോസഫ് വിഭാഗം. നിഷയെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് ജോസഫ്. സ്ഥാനാര്‍ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ പറഞ്ഞു. പാലായില്‍ നിഷ ജോസ് കെ മാണി തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ക്കിടയിലാണ്, ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കുന്നത്. നിഷ സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കില്ല.
https://www.facebook.com/Malayalivartha

























