പാലാ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാണി സി കാപ്പന് അഞ്ച് ചെക്കു കേസുകള്‍... ഒരു കോടിയുടെ രണ്ട് ചെക്കുകയും 75 ലക്ഷത്തിന്റെയും 50 ലക്ഷത്തിന്റെയും ഓരോ ചെക്കുകളുമാണ് പാസാകാതെ മടങ്ങിയത്

പാലാ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാണി സി കാപ്പനുള്ളത് അഞ്ച് ചെക്കു കേസുകളാണ്. മൂന്നേ കാല്‍ കോടിയുടെ ചെക്ക് മടങ്ങിയതിന് കോടതിയില്‍ കേസുള്ളതായി നാമനിര്‍ദ്ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അഞ്ച് ചെക്ക് കേസുകളില്‍ നാലും ബോറിവോലിയിലെ അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്. ഒരു കോടിയുടെ രണ്ട് ചെക്കുകയും 75 ലക്ഷത്തിന്റെയും 50 ലക്ഷത്തിന്റെയും ഓരോ ചെക്കുകളുമാണ് പാസാകാതെ മടങ്ങിയിരിക്കുന്നതെന്നാണ് വിവരം. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള മറ്റൊരു ചെക്ക് കേസില്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും മാണി സി. കാപ്പന്റെ സത്യവാങ്ങ് മൂലത്തില്‍ പറയുന്നു.
10 കോടി 70 ലക്ഷം രൂപ കമ്പോള വിലവരുന്ന ഭൂമി മാണി സി. കാപ്പന്റെ കൈവശമുണ്ട്. 10 കോടി 50 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി ഭാര്യയുടെ പേരിലും ഉണ്ട്. വിവിധ ബാങ്ക് അക്കൌണ്ടുകളിലെ പണവും ഓഹരി നിക്ഷേപവും കൈവശമുള്ള സ്വര്‍ണവും വാഹനത്തിന്റെ മൂല്യവും ചേര്‍ത്ത് മാത്രം 36,43, 02 1 രൂപ കൈവശമുണ്ട്. ഇതേ ഇനത്തില്‍ ഭാര്യയുടെ പേരില്‍ 30,55,417 രൂപയും. ബാങ്ക് വായ്പയടക്കം ചേര്‍ത്ത് 4, 30, 31402 രൂപയുടെ ബാധ്യത തനിക്ക് ഉണ്ടെന്നും ഇത് കോടതി വിധിക്ക് വിധേയമായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ മാണി സി. കാപ്പന്‍ സൂചിപ്പിക്കുന്നു. ഭാര്യയ്ക്ക് 1,31,70037 രൂപയുടെ ബാധ്യത ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് റിട്ടേണ്‍ ഓഫീസര്‍ക്ക് മുമ്പാകെയായിരുന്നു മാണി സി. കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്. ഓണാവധി തുടങ്ങും മുമ്പെ പാലായിലെ കോളജുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്‍. എല്‍.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ മൂന്നു ദിവസം പിന്നിട്ടുകഴിഞ്ഞു. ഓണം അവധി ആരംഭിക്കും മുമ്പെ പാലാ മണ്ഡലത്തിലെ വിവിധ കോളജുകളിലെത്തി യുവാക്കളുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്‍. മുന്‍ ദേശീയ വോളിബോള്‍ താരം കൂടിയായ അദ്ദേഹം പാലാ സെന്റ്. തോമസ് കോളജ് സംഘടിപ്പിച്ച ഇന്റര്‍ കോളിജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ കാണാനും സമയം കണ്ടെത്തിയിരുന്നു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നേരിട്ട് കൂടുതല്‍ ആളുകളെ കണ്ട് വോട്ടഭ്യര്‍ഥിക്കാനുള്ള ശ്രമമാകും മാണി സി. കാപ്പന്‍ ആദ്യഘട്ടത്തില്‍ നടത്തുക എന്നാണ് വിവരം. അടുത്ത മൂന്നു ദിവസം പഞ്ചായത്ത് കണ്‍വന്‍ഷനും, നാലാം തീയതി നിയോജകമണ്ഡലം കണ്‍വന്‍ഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്. തുഷാറിന്റെ വിഷയത്തോടുകൂടി ചെക്ക് കേസ് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന ഈ അവസരത്തില്‍ മാണിസി കാപ്പനെതിരെയുള്ള കേസ് വലിയരീതിയില്‍ തെരെഞ്ഞെടുപ്പില്‍ പ്രതഭലിക്കും എന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























