വിധി വിധിയായി തുടരും... ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള അടി തുടങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അനക്കമില്ല; ജേക്കബ് തോമസിന് അനുകൂലമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശം വന്നിട്ടുപോലും നിയമനം വൈകുന്നു

ജേക്കബ് തോമസിന്റെ രാജിയ്ക്കായി മുറവിളി കൂട്ടിയപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തെത്തിയത് ഇപ്പോള്‍ ജേക്കബ് തോമസിന്റെ വരവിനെ ശക്തമായി എതിര്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ കട്ടില് കണ്ട് ആരും പനിയ്‌ക്കേണ്ടെന്നാണ് ജേക്കബ് തോമസിനെപ്പറ്റി പിണറായി വിജയന്‍ നിയമ സഭയില്‍ പറഞ്ഞത്. കാലം എത്ര വേഗമാണ് മാറി മറിഞ്ഞത്. ഇപ്പോള്‍ ഡി.ജി.പി. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശം നടപ്പാക്കുന്നത് പരമാവധി വൈകിപ്പിക്കുകയാണ്.
ജേക്കബ് തോമസിന്റെ വരവിനെ ഭയക്കുന്നതാണ് പ്രധാന കാരണം. ഏത് തസ്തികയില്‍ സേഫായി നിയമിക്കാമെന്നുള്ള ആലോചനയാണ് നടക്കുന്നത്. നിയമിക്കേണ്ട തസ്തികയില്‍ ധാരണയാകാത്തതാണ് അനന്തമായി നീളുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന് കാണിച്ച് ജേക്കബ് തോമസ് അഡിമിന്‌സ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ വീണ്ടും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് ട്രീബ്യൂണല്‍ വീണ്ടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഏതാണ്ട് രണ്ടുവര്‍ഷത്തോളമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷനിലായ ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. ശനിയാഴ്ച രാവിലെ മുതല്‍ എയര്‍ലൈന്‍സ് മേധാവികളുമായുള്ള ചര്‍ച്ച അടക്കം മുഖ്യമന്ത്രി തിരക്കിലായിരുന്നു. അതുകഴിഞ്ഞ് ഉച്ചയ്ക്കുശേഷം ആലപ്പുഴയ്ക്കു പോയി. പോലീസിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകള്‍ അറിയിക്കേണ്ട സംസ്ഥാന പോലീസ് മേധാവിയാകട്ടെ ലോക്‌നാഥ് ബെഹ്‌റ പത്തനംതിട്ടയില്‍ അദാലത്തിലായിരുന്നു. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതേയില്ല.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വെറുതേയൊരു പോസ്റ്റില്‍ ഇരുത്താനും കഴിയില്ല. എങ്കിലും കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലോ മറ്റേതെങ്കിലും അപ്രധാന തസ്തികകളിലോ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചന. ജേക്കബ് തോമസിന്റെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വീണ്ടും പരിഗണിക്കുന്നതിനുമുമ്പ് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയില്ലെങ്കില്‍ വലിയ പുലിവാല് പിടിക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം കിട്ടിയ അനുകൂല അവസരം പരമാവധി മുതലാക്കാനാണ് ജേക്കബ് തോമസും ശ്രമിക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പി.യായ തന്നെ കേഡര്‍ തസ്തികയില്‍ നിയമിക്കണമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. പ്രധാന തസ്തികകള്‍ നല്‍കാതെ ജേക്കബ് തോമസ് അടങ്ങുകയുമില്ല. എന്നാല്‍ സര്‍ക്കാരിനാകട്ടെ ജേക്കബ് തോമസിനെ എങ്ങനെ മൂലയിലിരുത്താം എന്നാണ് ചിന്തിക്കുന്നത്. നിലവിലുള്ള വിജിലന്‍സ് അന്വേഷണങ്ങളുടെയും കേസുകളുടെയും പേരില്‍ സുപ്രധാന തസ്തികയില്‍ അദ്ദേഹത്തെ നിയമിക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാര്‍ വാദിക്കുന്നത്.
സെന്‍കുമാറിന്റെ വഴിയേയാണ് ജേക്കബ് തോമസും ചിന്തിക്കുന്നത്. സര്‍ക്കാര്‍ ഏത് തസ്തിക തന്നാലും തല്‍ക്കാലം സ്വീകരിക്കുകയും തുടര്‍ന്ന് സെന്‍കുമാര്‍ നടത്തിയ പോലെയുള്ള നിയമ യുദ്ധം നടത്തി വലിയ പോസ്റ്റില്‍ തിരിച്ചെത്താനാണ് ജേക്കബ് തോമസ് ശ്രമിക്കുന്നത്. ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ നടത്തി ഇടതുപക്ഷത്തിന്റെ കണ്ണില്ലെ കരടായി ജേക്കബ് തോമസ് മാറി. അതേസമയം ഇത് കേന്ദ്രത്തില്‍ നിന്നുള്ള അനുകൂല സമീപനം ഉണ്ടാകുമെന്നാണ് ജേക്കബ് തോമസ് അനുകൂലികളും കാണുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് വേളയില്‍ ജേക്കബ് തോമസ് രാജിയ്ക്ക് ശ്രമിച്ചപ്പോള്‍ അത് നല്‍കിയാല്‍ മതിയായിരുന്നുവെന്നാണ് സര്‍ക്കാരിലെ പലരും ഇപ്പോള്‍ ചിന്തിക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























