Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഉപദേശം മാറുന്നു... ഇനി ഹെല്‍മറ്റ് വേട്ടയില്ല വന്‍ പിഴ മാത്രം; ഒരിക്കലെങ്കിലും പിഴയടച്ചവന്‍ ഉറപ്പായും എന്ത് മറന്നാലും ഹെല്‍മറ്റ് ഓര്‍ക്കും; റോഡ് നിയമം ലംഘിക്കുന്നവര്‍ക്ക് വലിയ പിഴ വരും മുമ്പുള്ള യതീഷ് ചന്ദ്രയുടെ ഉപദേശ കാഴ്ച

01 SEPTEMBER 2019 01:38 PM IST
മലയാളി വാര്‍ത്ത

ഇന്ന് ജനങ്ങള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് റോഡ് നിയമം ലംഘിക്കുന്നവര്‍ക്ക് വലിയ പിഴ ഈടാക്കുന്നു എന്നത്. റോഡില്‍ എന്ത് കാട്ടിയാലും രക്ഷപ്പെടും എന്ന ചിന്ത ഇനി നടക്കില്ല. ഇതില്‍ ഏറെ പെട്ടുപോയിരിക്കുന്നത് ടു വീലര്‍ യാത്രക്കാരാണ്. ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്ന ആളുകള്‍ക്ക് ഇരുട്ടടിയാണ് ഉണ്ടായിരിക്കുന്നത്. നേരത്തെയാണെങ്കില്‍ വീടിനടുത്തോ കല്യാണത്തിനോ മറ്റോ പോകുമ്പോള്‍ മിക്കവരും ഹെല്‍മറ്റ് എടുക്കാറില്ല. 100 രൂപ പിഴയെങ്കില്‍ കുഴപ്പമില്ല. അടയ്ക്കും. ഇനിയിപ്പോള്‍ ഹെല്‍മറ്റില്ലെങ്കില്‍ 1000 രൂപ മുതല്‍ 2000 രൂപവരെയാണ് പിഴ. അതായത് ഒരു ഹെല്‍മറ്റ് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പണം പോകും. ശരിക്കും സാധാരണക്കാരന്റെ രണ്ട് ദിവസത്തെ ശമ്പളം.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ഒരു ബോധവത്ക്കരണമാണ് ചര്‍ച്ചയാകുന്നത്. അതും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജിഎച്ച് യതീഷ് ചന്ദ്രയുടെ ബോധവത്ക്കരണം. ഹെല്‍മെറ്റ് വെക്കാതെ വന്ന് കമന്റടിച്ച ബൈക്ക് യാത്രികര്‍ക്കാണ് യതീഷ് ചന്ദ്രയുടെ മാസ് ഡയലോഗ്‌സ് കിട്ടിയത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴയായി വന്‍ തുക ഈടാക്കുമെന്ന നിയമം വന്നതോടെയാണ് നിരത്തിലിറങ്ങി ജനങ്ങളെ ബോധവത്കരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇറങ്ങിയത്. ആദ്യ ഘട്ടത്തില്‍ പലരെയും ഉപദേശിച്ച് വിടുകയാണ് ചെയ്തത്. വീണ്ടും ആവര്‍ത്തിച്ചാലാണ് കനത്ത പിഴ ഈടാക്കുന്നത്.

എല്ലാ രീതിയിലുള്ള നിയമ ലംഘനങ്ങള്‍ക്കും കനത്ത പിഴയാണ് ഈടാക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപയാണ് പിഴ ഈടാക്കുന്നത്. ഇങ്ങനെയുള്ളയുള്ള കാര്യങ്ങള്‍ പറഞ്ഞ് ഉപദേശിച്ച് വിടുകയാണ് പോലീസുകാര്‍. യതീഷ് ചന്ദ്രയും യാത്രക്കാരെ ഉപദേശിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആദ്യം എത്തിയത് ഹെല്‍മറ്റ് ബൈക്കില്‍ തൂക്കിയിട്ട ചുമട്ടു തൊഴിലാളിയായിരുന്നു. ഇതെന്തിനെന്ന് സ്‌നേഹത്തോടെ യതീഷ് ചന്ദ്ര ചോദിച്ചു. ചിരിയോടെ നിന്ന ചുമട്ട് തൊഴിലാളിയെ ഹെല്‍മറ്റ് നിര്‍ബന്ധപൂര്‍വം വെപ്പിച്ച് താക്കീത് ചെയ്തു വിട്ടയച്ചു. പിന്നാലെ ഹെല്‍മറ്റില്ലാതെ വന്ന യുവാവിനെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി പറഞ്ഞുവിട്ടു.

ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മാരുതി 800 കാറില്‍ ഒരു കുടുംബമെത്തി. നാലു പേര്‍ സഞ്ചരിക്കേണ്ട കാറില്‍ എട്ടു പേരാണ് യാത്ര ചെയ്തത്. ഉടനെ തന്നെ യതീഷ് ചന്ദ്ര കാറിന് കൈകാണിച്ച് നിര്‍ത്തിച്ചു. എവിടേയ്‌ക്കോ യാത്ര പോയ സംഘം ഇതുകണ്ട് അമ്പരന്നു. കണ്‍മുമ്പില്‍ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള യതീഷ് ചന്ദ്ര. കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി കമ്മീഷണറുടെ അടുത്തെത്തി. യതീഷ് ചന്ദ്രയുടെ ചിരിച്ചുള്ളതാണെങ്കിലും ചോദ്യം കേട്ട് യാത്രക്കാര്‍ അമ്പരന്നു. ഈ കാറില്‍ എത്ര പേര്‍ക്കു കയറാം നിങ്ങള്‍ എത്ര പേരുണ്ട് എന്നാണ് യതീഷ് ചന്ദ്രയുടെ ചോദ്യം. അവര്‍ പതറുന്നത് കണ്ടപ്പോള്‍ യതീഷ് ചന്ദ്ര തന്നെ എണ്ണി. കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍. അതും ചെറിയൊരു മാരുതി കാറില്‍. നിയമ പ്രകാരം രണ്ട് കാറില്‍ കൊള്ളേണ്ട ആള്‍ക്കാര്‍.

ഇത് പല കുടുംബങ്ങളിലും ഉണ്ടാകുന്നതാണ്. എവിടേയ്‌ക്കെങ്കിലും യാത്രതിരിച്ചാല്‍ വീട്ടിലുള്ളവരെ കൂട്ടണ്ടേ. ഇനി ഗസ്റ്റുണ്ടെങ്കില്‍ അവരെ ബസില്‍ കയറ്റി വിടാന്‍ പറ്റോ? അങ്ങനെ ഉള്ളവര്‍ അഡ്ജസ്റ്റ് ചെയ്ത് മടിയിലൊക്കെ ഇരുന്ന് യാത്ര ചെയ്യും. ഇന്നലെവരെ അങ്ങനെയാണ്. പക്ഷെ ഇന്ന് മുതല്‍ ഇതിനും പിഴയാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇങ്ങനെയുള്ള യാത്രകള്‍ക്ക് 2000 രൂപയാണ് പിഴയീടാക്കുന്നതെന്ന് പറഞ്ഞ് യതീഷ് ചന്ദ്ര അവരെ സന്തോഷത്തോടെ യാത്രയാക്കി. അതായത് വേറൊരു വണ്ടി കൂടി പിടിച്ച് പോകുന്നതിന്റെ നാലിരട്ടി തുക.

ഇതിനിടെ ഹെല്‍മറ്റ് വയ്ക്കാതെ വന്ന വിരുതര്‍ യതീഷ് ചന്ദ്രയോട് വാദിച്ചു. ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ അതിന് തക്കതായ മറുപടിയാണ് യതീഷ് ചന്ദ്ര നല്‍കിയത്. ഹെല്‍മെറ്റ് ധരിച്ചാല്‍ മുടി അല്ലേ പോകൂ. തല പോകിലല്ലോ... ഇത് പറഞ്ഞതോടെ എല്ലാവരും അറിയാതെ ചിരിച്ചുപോയി. യുവാക്കളും ആ ചിരിയില്‍ പങ്കാളികളായി യതീഷ് ചന്ദ്രയോട് തോറ്റ് മടങ്ങി. ഇനി ഹെല്‍മറ്റ് ധരിക്കുമെന്ന ഉറപ്പോടെ.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (51 minutes ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (1 hour ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (1 hour ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (1 hour ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (2 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (2 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (2 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (2 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (2 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (2 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (2 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (2 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (2 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (2 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (4 hours ago)

Malayali Vartha Recommends