മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ്ഖാൻ പുതിയ കേരള ഗവര്‍ണർ

കേരള ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ്ഖാനെ നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ആരിഫ് ഖാന്‍. ഈ മാസം നാലിന് നിലവിലെ ഗവര്‍ണര്‍ പി.സദാശിവം സ്ഥാനം ഒഴിയുന്നതിനാലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഭഗത്‌സിംഗ് കോഷ്യാരിയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍.
https://www.facebook.com/Malayalivartha

























