ആരിഫ് മുഹമ്മദ് ഖാന്‍ ഇനി കേരള ഗവര്‍ണര്‍

മുന്‍കേന്ദ്രമന്ത്രി കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും . നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ 2004ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്റെ ജനനം ഉത്തര്‍പ്രദേശിലായിരുന്നു. അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായി അദ്ദേഹം പഠനം പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha

























