ഡൽഹിയിൽ പോയി തുഷാർ വിരട്ടി; അനന്തരം ചുരുട്ടി കൂട്ടി ജയിലിലിട്ടു; ബി ജെ പി ദേശീയ നേതൃത്വത്തോട് നടത്തിയ പരസ്യ വെല്ലുവിളിയാണ് തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ കുരുക്കാൻ കാരണമെന്ന് സൂചന

ബി ജെ പി ദേശീയ നേതൃത്വത്തോട് നടത്തിയ പരസ്യ വെല്ലുവിളിയാണ് തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ കുരുക്കാൻ കാരണമെന്ന് സൂചന. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് വീരചരമടഞ്ഞ ശേഷമാണ് ഡെൽഹിയിലെത്തി ബിജെപിയുടെ ദേശീയ നേതാക്കളെ തുഷാർ വിരട്ടിയത്. തനിക്ക് എം.പി സ്ഥാനവും കേന്ദ്രമന്ത്രി പദവിയും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ രണ്ടും നേതൃത്വം നിരാകരിച്ചു. ഒരു കാരണവശാലും ഓഫർ നൽകില്ലെന്നായിരുന്നു ദേശീയ നേത്യത്വത്തിന്റെ അറിയിപ്പ്. എങ്കിൽ ബിഡിജെ എസുമായി താൻ ഇടതു പക്ഷത്തിൽ ചേരുമെന്ന് തുഷാർ അറിയിച്ചു. എങ്കിൽ കാണാമെന്ന് ബി ജെ പി നേതൃത്വവും പറഞ്ഞു.
കേരളത്തിലെ ഒരു നേതാക്കളെയും അറിയിക്കായൊണ് പിന്നീട് നടന്ന ഓപ്പറേഷൻ. തുഷറിനെതിരായ വിവരങ്ങൾ ദേശീയ നേതൃത്വം സമാഹരിച്ചു. കേരളത്തിലെ കേസുകളിലൊന്നും ദേശീയ നേതൃത്വം കൈവച്ചില്ല. പകരം അന്തർ ദേശീയ തലത്തിൽ തുഷാർ നടത്തിയ വ്യവസായങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ആശ്വമേധമായിരുന്നു.
തുഷാറിനെ ചെക്ക് കേസിൽ കുടുക്കാൻ അജ്മനിലെ യുവ വ്യവസായി നാസിൽ അബ്ദുള്ള ശ്രമിച്ചതായുള്ള വിവരങ്ങൾ പുറത്തു വന്നു. നാസിൽ അബ്ദുള്ളയുമായി ബിജെപി ഒത്തു കൂടി എന്നാണ് വിവരം. ഇത് തുഷാറിനെ കുടുക്കിയതായുള്ള വാർത്തകൾക്ക് ബലമേകുന്നു.നാസിൽ നടത്തിയ വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായിരിക്കുന്നത്. കബീർ എന്നയാളോടാണ് നാസിൽ സംസാരിച്ചത്.തുഷാറിനെ കുടുക്കാനാണ് പദ്ധതിയെന്ന് നാസിൽ പറയുന്നു. ഇരുപതോളം ശബ്ദരേഖകളാണ് പുറത്തു വന്നത്. ഇത് ശരിയാണോ എന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളു. എന്നിരുന്നാലും സന്ദേശങ്ങൾ സത്യമാണെന്ന തരത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിൽ നിന്ന് ചെക്ക് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സന്ദേശത്തിൽ പറയുന്നു.
90 ദശലക്ഷം ദിർഹത്തിന്റെ ചെക്കാണ് നാസിൽ കേസിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ചെക്ക് ലഭിക്കുന്നതിനായി നാട്ടിലെ വ്യക്തിക്ക് അഞ്ചു ലക്ഷം രൂപ നൽകുന്നതിനെ കുറിച്ചും പറയുന്നുണ്ട്. തുഷാർ യു എ ഇയിലെത്തുമ്പോൾ കുടുക്കാമെന്നും സന്ദേശത്തിലുണ്ട്.
ഒരു വനിതയാണ് തുഷാറിനെ ഫോണിൽ വിളിച്ച് യു എ ഇയിലെത്തിച്ചത്. ഉമ്മുൽ ഖുവൈനിലെ സ്ഥലം വാങ്ങാൻ വേണ്ടിയാണ് തുഷാറിനെ വിളിച്ചുവരുത്തിയത്. ദുബായിലെ ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ഉണ്ടായത്. അജ്മാൻ പോലീസിനാണ് തുഷാറിനെ കൈമാറിയത്. തനിക്ക് 6 കോടി വേണമെന്നാണ് നാസിൽ ആവശ്യപ്പെട്ടത്. 3 കോടി നൽകാമെന്ന് തുഷാർ സമ്മതിച്ചു. ഇത് അംഗീകരിക്കാതായതോടെയാണ് ഇരുവരും കേസിന് പോകാൻ തീരുമാനിച്ചത്.
ശബ്ദരേഖക്ക് പിന്നിൽ ബിജെപിയുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ നാസിലിന് ബിജെ പിയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. തുഷാർ അകത്തായപ്പോൾ സഹായിക്കാൻ പിണറായി വന്നതും ബിജെപിയുടെ റോൾ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ബിജെപിയുടെ ഒരു നേതാവ് പോലും ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. കേന്ദ്ര സർക്കാർ തുഷാറിനെ സഹായിച്ചതേയില്ല. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ വെള്ളാപള്ളി ബന്ധപെട്ടെങ്കിലും ആരും സഹായിച്ചില്ല. ശ്രീധരൻ പിള്ള ഇക്കാര്യത്തിൽ ഒരു അഭിപ്രായം പോലും പറഞ്ഞില്ല.
വെള്ളാപ്പള്ളിയും മകനും കുറച്ചു നാളത്തേക്ക് മര്യാദരാമൻമാരായി തുടരും. കാരണം വെള്ളാപ്പള്ളിക്കെതിരെ നിരവധി ഫയലുകൾ കേന്ദ്രസർക്കാരിന്റെ കൈയിലുണ്ട്. ഇനിയും പ്രകോപനം തുടർന്നാൽ മകനു വന്നതും അച്ഛനും വരും.
https://www.facebook.com/Malayalivartha























