കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴത്തുക കുറയ്ക്കുന്നത് പരിഗണനയിലെന്ന് സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴത്തുക കുറയ്ക്കുന്നത് പരിഗണനയിലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അമിത പിഴത്തുകയും ജനങ്ങളെ വലയ്ക്കുന്ന നിര്‍ദേശങ്ങളിലും മാറ്റംവരുത്താനാകുമോ എന്നാണ് ഗതാഗത വകുപ്പ് പരിശോധിക്കുന്നത്. സെപ്തംബര്‍ ഒന്നുമുതലാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തിലായത്.
ഇതോടെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിവരെ കൂടി.ബോധവല്‍ക്കരണത്തിനാണ് ആദ്യം ശ്രമിച്ചതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമം ആയതിനാല്‍ നിയമപരമായ തടസ്സം ഒഴിവാക്കി ഉത്തരവിറക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha