Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

പി എസ് സിയും സർക്കാരും പറ്റിച്ചു; ചോദ്യങ്ങൾ മലയാളത്തിലാവില്ല ; പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതകൾ വിദൂരത്തിൽ

16 SEPTEMBER 2019 02:37 PM IST
മലയാളി വാര്‍ത്ത

പി എസ് സിയും സർക്കാരും ഒത്തു കളിച്ചു. പി എസ് സി പരീക്ഷകൾ മലയാളത്തിലാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതകൾ കുറവാണ്. മലയാളത്തിൽ പരീക്ഷകൾ നടത്താൻ പ്രായോഗിക വശം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് പി എസ് സി പറഞ്ഞതിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. മാധ്യമങ്ങളെയും പി എസ് സിക്ക് മുന്നിൽ സമരം നടത്തുന്നവരെയും പറ്റിക്കാനുള്ള അടവാണ് പി എസ് സി സ്വീകരിച്ചത്. സർവകലാശാലാ തലത്തിലാണ് പിഎസ് സി പരീക്ഷക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്നത്. സർവകലാശാലാ അധ്യാപകർക്ക് മലയാളത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കാൻ ഒരു വൈഷമ്യവുമില്ല. എന്നിട്ടും പി എസ് സി സർവകലാശാലയെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ഇക്കാര്യം പഠിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്യുന്നു.

ഒരു ഭരണഘടനാ സ്ഥാപനമാണ് പി എസ് സി . മാതൃഭാഷയിൽ ഭരണം നടത്താനായി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാനാണ് അത് പ്രവർത്തിക്കുന്നത് . അതിനാണ് മാതൃഭാഷയെ ഭരണഭാഷയാക്കുന്നത്. മാതൃഭാഷ ഭരണഭാഷയാകുന്നതോടെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതും മാതൃഭാഷയിലൂടെ വേണം. അതിനാൽ ആരും ആവശ്യപ്പെടാതെ തന്നെ മലയാളത്തിലും ചോദ്യങ്ങൾ ലഭ്യമാക്കുക എന്നത് പി എസ് സി യുടെ ഭരണഘടനാപരമായ ഒന്നാമത്തെ ബാധ്യതയാണ്. പി എസ് സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് സർക്കാരാണ്. പി എസ് സിയെ കൊണ്ട് ഒരു കാര്യം തീരുമാനിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഒരു നിർദ്ദേശം നൽകിയാൽ മതിയാകും. അതിന്പകരം സാംസ്കാരിക നായകരെ കൊണ്ട് സമരം നടത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരള പി എസ് സി ചോദ്യങ്ങൾ തയ്യാറാക്കേണ്ടത് ഇംഗ്ലിഷിലല്ല , മലയാളത്തിലാണ്. അപ്പോൾ മാത്രമേ കേരളവും കേരളത്തിലെ ജനജീവിതവും വൈജ്ഞാനിക മണ്ഡലവും ചരിത്രവും സംസ്കാരവും കേന്ദ്രസ്ഥാനത്തിലേക്ക് കടന്നു വരൂ. ഇംഗ്ലിഷിലാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതെങ്കിൽ കേന്ദ്രസ്ഥാനം കേരളം ആവുകയില്ല. കേരളത്തിലെ ഭരണനിർവഹണത്തിന് ഉദ്യോഗസ്ഥർ കേരളം എന്ന കേന്ദ്രത്തെയാണല്ലോ തിരിച്ചറിഞ്ഞിരിക്കേണ്ടത്. അതു കൊണ്ട്, ചോദ്യങ്ങൾ മലയാളത്തിൽ തയ്യാറാക്കി മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്തു നൽകുകയാണ് വേണ്ടത്.

ശാസ്ത്ര സാങ്കേതിക പദങ്ങൾ വിവർത്തനം ചെയ്യാനാവില്ലെന്നാണ് പി എസ് സി നിലപാട്. ശാസ്ത്ര സാങ്കേതിക പദങ്ങൾ ഇംഗ്ലിഷല്ല എന്നതാണ് ശരി . ഇത്തരം പദങ്ങൾ നിർമിക്കുന്നതിന് ഈ രംഗത്തെ വിദഗ്ദ്ധർ അംഗീകരിച്ച ചില പൊതു മാനദണ്ഡങ്ങൾ ആഗോളതലത്തിൽ തന്നെ ഉണ്ട്. അതു കൊണ്ട് അത്തരം പദങ്ങൾ ആഗോളതലത്തിൽ തന്നെയുള്ള മറ്റൊരു ഭാഷയാണ് എന്നറിയണം. അത് വൈജ്ഞാനിക മണ്ഡലത്തിന് അനിവാര്യമാണ്. ഇത് ബിരുദ ബിരുദാനന്തര പഠനങ്ങളിൽ അതത് വിഷയവുമായി ബസപ്പെട്ട് വിദ്യാർഥികൾ മനസിലാക്കിയിരിക്കും. അതു കൊണ്ട് ശാസ്ത്ര സാങ്കേതിക പദങ്ങൾ അങ്ങനെ തന്നെ നൽകിയാൽ മതി. ലിപി മാറ്റുകയാണെങ്കിൽ ബ്രാക്കറ്റിൽ അവ നൽകാം. വിവർത്തനമാണെങ്കിലും ബ്രാക്കറ്റിൽ നൽകിയാൽ മതിയാവും. കെ എ എസ് പരീക്ഷ മലയാളത്തിൽ ഘട്ടം ഘട്ടമായി നടത്താം എന്ന പി എസ് സി വാദം തട്ടിപ്പാണ് . ഇതിനർത്ഥം നിലവിൽ ഉള്ള ഒഴിവുകളിൽ ഇംഗ്ലിഷ് അറിയുന്നവർക്ക് മാത്രം നിയമനം ലഭിക്കും എന്നാണ്. ഏറ്റവും കൂടുതൽ ഒഴിവുകൾ ആദ്യഘട്ടത്തിലാണ് ഉണ്ടാവുന്നത് . ഒരു സമിതിയെ നിയോഗിച്ചും കൂടിയാലോചന നടത്തിയും വർഷങ്ങൾ പിന്നിടും. ഒന്നര വർഷം കഴിയുമ്പോൾ സർക്കാരിന്റെ കാലാവധി അവസാനിക്കും. അതോടെ പി എസ് സി പൊടിയും തട്ടി രക്ഷപ്പെടും. സമരക്കാർ വീണ്ടും സമരവുമായി മുന്നോട്ടു പോകേണ്ടിയും വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (2 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (3 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (6 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (8 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (9 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (9 hours ago)

Malayali Vartha Recommends